തുര്‍ക്കിയില്‍ 6.1 തീവ്രതയുള്ള ഭൂചലനം; നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു

AUGUST 10, 2025, 4:34 PM

അങ്കാറ: പടിഞ്ഞാറന്‍ തുര്‍ക്കിയെ വിറപ്പിച്ച് 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം. വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ബാലികേസിറില്‍ ഭൂചലനം കാര്യമായ നാശനഷ്ടങ്ങള്‍ വരുത്തിവെച്ചു. ഭൂകമ്പത്തിനിടെ വന്‍ കെട്ടിടങ്ങള്‍ തകര്‍ന്നതായി പ്രദേശത്തു നിന്നുള്ള വീഡിയോകള്‍ കാണിച്ചു. ഭൂകമ്പത്തില്‍ ഒരു ഡസനോളം കെട്ടിടങ്ങള്‍ തകര്‍ന്നതായി ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് ചെയ്തു.

സിന്ദിര്‍ഗി പട്ടണത്തിലായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഇസ്താംബൂളില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെ വരെ ഭൂകമ്പം അനുഭവപ്പെട്ടു. നാല് പേര്‍ പരിക്കേറ്റ് ആശുപത്രിയിലാണെന്നും ആരുടെയും നില ഗുരുതരമല്ലെന്നും തുര്‍ക്കി ആരോഗ്യമന്ത്രി കെമാല്‍ മെമിസോഗ്ലു പറഞ്ഞു. 

തകര്‍ന്നുവീണ ഒരു കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് നാല് പേരെ രക്ഷപ്പെടുത്തിയതായും മറ്റ് രണ്ട് പേരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നതായും സിന്ദിര്‍ഗി മേയര്‍ സെര്‍കാന്‍ സാക് പറഞ്ഞു. സമീപത്തുള്ള ഗോള്‍കുക്ക് ഗ്രാമത്തിലെ നിരവധി വീടുകള്‍ തകര്‍ന്നതായും ഒരു പള്ളിയുടെ മിനാരം തകര്‍ന്നതായും അദ്ദേഹം പറഞ്ഞു.

vachakam
vachakam
vachakam

ഭൂകമ്പത്തെ തുടര്‍ന്ന് നിരവധി തുടര്‍ചലനങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്. റിക്ടര്‍ സ്‌കെയിലില്‍ 4.6 വരെ തീവ്രതയുള്ള തുടര്‍ ചലനങ്ങളാണ് ഉണ്ടായത്. 2023-ല്‍, 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ തുര്‍ക്കിയില്‍ 53,000-ത്തിലധികം പേരും വടക്കന്‍ സിറിയയില്‍ 6,000-ത്തിലധികം പേരും കൊല്ലപ്പെട്ടിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam