ഇക്വഡോറില്‍ നിശാക്ലബ്ബില്‍ വെടിവെപ്പ്: 8 പേര്‍ കൊല്ലപ്പെട്ടു

AUGUST 10, 2025, 2:22 PM

ക്വിറ്റോ: തെക്കേ അമേരിക്കന്‍ രാജ്യമായ ഇക്വഡോറിലെ ഒരു നിശാക്ലബ്ബില്‍ ഞായറാഴ്ച ഉണ്ടായ വെടിവെയ്പ്പില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. തീരദേശ പ്രവിശ്യയായ ഗുയാസിലെ സാന്താ ലൂക്കയിലെ ഗ്രാമപ്രദേശത്തുള്ള ക്‌ളബ്ബിലാണ് വെടിവെയ്പ്പ് നടന്നത്. 

20 നും 40 നും ഇടയില്‍ പ്രായമുള്ള ഏഴ് പേര്‍ സംഭവസ്ഥലത്തും ഒരാള്‍ ആശുപത്രിയിലുമാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു. ആയുധധാരികളായ പ്രതികള്‍ മോട്ടോര്‍ സൈക്കിളുകളിലും രണ്ട് വാഹനങ്ങളിലുമായാണ് എത്തിയത്. 

സമീപ കാലത്ത് ഡസന്‍ കണക്കിന് ആളുകളാണ് ഇക്വഡോറില്‍ കൊല്ലപ്പെട്ടത്. രണ്ട് ദിവസം മുന്‍പ് രാജ്യത്തിന്റെ തെക്കുപടിഞ്ഞാറന്‍ തീരത്തുള്ള എല്‍ ഓറോ പ്രവിശ്യയ്ക്ക് സമീപം അക്രമി സംഘം ഒരു ബോട്ട് ആക്രമിച്ച് നാലുപേരെ കൊലപ്പെടുത്തിയിരുന്നു. ബോട്ട് ബോംബ് വെച്ച് തകര്‍ത്തതോടെ നിരവധി പേരെ കാണാതായി. ഇക്വഡോറിന്റെ നാല് തീരദേശ പ്രവിശ്യകളായ എല്‍ ഓറോ, ഗുവാസ്, മനാബ്, ലോസ് റോസ് എന്നിവിടങ്ങളിലാണ് അക്രമി സംഘങ്ങള്‍ വിളയാടുന്നത്. 

vachakam
vachakam
vachakam

മധ്യ അമേരിക്ക, യുഎസ്, യൂറോപ്പ് എന്നിവിടങ്ങളിലേക്ക് ലഹരിമരുന്ന് കയറ്റുമതി ചെയ്യുന്ന രാജ്യാന്തര മയക്കുമരുന്ന് കാര്‍ട്ടലുകളുമായി ബന്ധപ്പെട്ട സംഘടിത ഗ്രൂപ്പുകള്‍ക്കിടയിലുള്ള തര്‍ക്കങ്ങളാണ് അക്രമം വര്‍ധിപ്പിച്ചിരിക്കുന്നത്. രാജ്യത്ത് ഈ വര്‍ഷം ഇതുവരെ 4,600 ല്‍ അധികം ആളുകള്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ വര്‍ഷം ഏകദേശം 7,000 കൊലപാതകങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam