ഗാസയിലെ ഇസ്രയേല്‍ ആക്രമണം: അഞ്ച് അല്‍ ജസീറ മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

AUGUST 10, 2025, 9:44 PM

ഗാസ : ഇസ്രായേൽ സൈന്യം ആക്രമണം തുടരുന്ന ഗാസയിൽ അഞ്ച് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു. അല്‍ ജസീറയുടെ മാധ്യമപ്രവര്‍ത്തകരാണ് ഗസ്സ സിറ്റിയിലെ അല്‍ ഷിഫ ആശുപത്രിക്ക് സമീപത്തുവച്ച് കൊല്ലപ്പെട്ടത്.

മാധ്യമപ്രവർത്തകരായ അനസ് അൽ-ഷെരീഫ്, മുഹമ്മദ് ഖ്രീഖ്, ക്യാമറാമാൻമാരായ ഇബ്രാഹിം സഹർ, മുഹമ്മദ് നൗഫൽ, മോമെൻ അലിവ എന്നിവർ കൊല്ലപ്പെട്ടു.

ആശുപത്രിക്ക് സമീപം മാധ്യമപ്രവർത്തകർ ഒരുക്കിയ താൽക്കാലിക കൂടാരത്തിലാണ് ആക്രമണം നടന്നത്, അഞ്ച് പേരും തൽക്ഷണം കൊല്ലപ്പെട്ടു.

vachakam
vachakam
vachakam

മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കരുതിക്കൂട്ടി ആക്രമണമുണ്ടാകുകയായിരുന്നുവെന്നും മാധ്യമസ്വാതന്ത്ര്യത്തെ ഇല്ലാതാക്കാനാണ് ശ്രമം നടന്നതെന്നും അല്‍ജസീറ പ്രസ്താവനയിലൂടെ ആരോപിച്ചു. അനസ് അല്‍ ഷെരീഫിനെതിരെ ആക്രമണം നടന്നുവെന്നും അദ്ദേഹം കൊല്ലപ്പെട്ടുവെന്നും ഇസ്രയേല്‍ ആര്‍മി സ്ഥിരീകരിച്ചിട്ടുണ്ട്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam