രക്തത്തില്‍ അണുബാധ സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന തായ്ലന്ഡ് മുന്‍ രാജ്ഞി സിരികിത് കിറ്റിയാകര അന്തരിച്ചു. 93 വയസായിരുന്നു. ബാങ്കോക്കിലെ ആശുപത്രിയിലായിരുന്നു അന്ത്യം.
വേറിട്ട പ്രവര്‍ത്തനങ്ങളിലൂടെ ഏറെ ജനശ്രദ്ധയാര്‍ജിച്ച സിരികിത് ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് കുറച്ചു വര്‍ഷങ്ങളായി പൊതുമധ്യത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.
കംബോഡിയന്‍ അഭയാര്‍ത്ഥികളെ സഹായിക്കുന്നതും രാജ്യത്തെ വനങ്ങളുടെ നശീകരണം തടയുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധാലുവായിരുന്നു സിരികിറ്റ്.സിരികിറ്റിന്റെ ജന്മദിനമായ ആഗസ്ത് 12 തായ്ലന്ഡില് മാതൃ ദിനമായാണ് ആചരിക്കുന്നത്. തായ് രാജകുടുംബാംഗങ്ങള്‍ ഒരു വര്‍ഷം ദുഃഖം ആചരിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

അമേരിക്കൻ യുദ്ധക്കപ്പലിനെ തുരത്തിയോടിച്ചെന്ന് ഇറാൻ്റെ അവകാശവാദം;പേർഷ്യൻ ഗൾഫിൽ കനത്ത ഏറ്റുമുട്ടൽ
ഇറാന്റെ നട്ടെല്ലൊടിക്കാൻ അമേരിക്കയും ഇസ്രായേലും; അടുത്ത ലക്ഷ്യം സമ്പദ്വ്യവസ്ഥ; രാജ്യം കടുത്ത പട്ടിണിയിലേക്കെന്ന്
മധ്യേഷ്യയിലെ യുദ്ധം അവസാനിക്കണമോ? കടുത്ത നിബന്ധനകളുമായി ഇറാൻ; അമേരിക്കയ്ക്കും ഇസ്രായേലിനും പുതിയ വെല്ലുവിളി
അമേരിക്കൻ പൈലറ്റിനെ രക്ഷിച്ചത് വെറും നാടകം? യുറേനിയം കടത്താൻ യുഎസ് നടത്തിയ രഹസ്യ