ഫ്രാൻസിന്റെ തെക്കൻ മേഖലയിലുണ്ടായ കാട്ടുതീ വലിയ ദുരന്തമാണ് രാജ്യത്ത് ഉണ്ടാക്കിയത്. “രാജ്യം ഇതു വരെ കണ്ടതിൽ ഏറ്റവും വലിയ ദുരന്തം” എന്നാണ് പ്രധാനമന്ത്രി ഫ്രാൻസ്വാ ബൈറൂ കാട്ടുതീയെ കുറിച്ച് പറഞ്ഞത്.
ചൊവ്വാഴ്ച ലാ റിബൗട്ട് എന്ന ഗ്രാമത്തിന് അടുത്ത് ആണ് കാട്ടുതീ ആദ്യമായി ആരംഭിച്ചത് എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. 15,000 ഹെക്റ്റർ (അഥവാ 58 ചതുരശ്ര മൈൽ) വിസ്തീർണ്ണം ആണ് കാട്ടുതീ കാരണം കത്തി നശിച്ചത്. ഇത് പാരിസിനേക്കാൾ വലിയ പ്രദേശമാണ്. 1949ന് ശേഷം ഫ്രാൻസിൽ ഉണ്ടായ ഏറ്റവും വലിയ കാട്ടുതീയാണ് ഇത് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
കാട്ടുതീയിൽ ഒരു വയോധിക മരിച്ചതായാണ് പുറത്തു വരുന്ന റിപ്പോർട്ട്. ഒരു വ്യക്തിയെ കാണാതായി. 13 പേർക്ക് പരിക്കേറ്റിട്ടുണ്ട് എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. 25 വീടുകൾ മുഴുവനായികത്തി നശിച്ചു. 2,500 ലധികം വീടുകൾക്ക് വൈദ്യുതി ബന്ധം നഷ്ടപ്പെട്ടു. 50-ഓളം വാഹനങ്ങൾ തീ പിടിച്ചു കത്തിയതായി റിപ്പോർട്ടുണ്ട്. ജോൺക്വിയേഴ്‌സ് ഗ്രാമത്തിന്റെ 80% തീയിൽ കത്തി നശിച്ചു എന്നാണ് അതിന്റെ മേയർ വ്യക്തമാക്കുന്നത്. തീ കാരണം ചില റോഡുകൾ അടച്ചു. ആളുകളെ വീടുകളിൽ തിരിച്ചുപോകാൻ അനുവദിച്ചിട്ടില്ല. 17 താൽക്കാലിക ക്യാമ്പുകൾ തുറന്നിട്ടുണ്ട് എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
അതേസമയം 2,150 അഗ്നിശമന സേനാംഗങ്ങൾ ആണ് തീ അണയ്ക്കാൻ പോരാടുന്നത്. വെള്ളം കൊണ്ടുവന്നുകൊണ്ട് തീ അണക്കാൻ എയർക്രാഫ്റ്റുകളും ഉപയോഗിക്കുന്നുണ്ട്. എന്നാൽ തീ ഇനി കുറച്ച് ദിവസങ്ങൾ കൂടി കത്തിയേക്കും എന്നാണ് അധികൃതരുടെ മുന്നറിയിപ്പ്.
വരൾച്ച, ഉയർന്ന ചൂട്, ശക്തമായ കാറ്റ്, തീ പിടിക്കാൻ എളുപ്പമുള്ള മരങ്ങൾ എന്നിവയാണ് തീ വളരെ വേഗത്തിൽ പടരാൻ കാരണമായത് എന്നാണ് അധികൃതർ പറയുന്നത്. രാജ്യത്തിന്റെ മുഴുവൻ ശേഷിയും ഈ തീ അണക്കാനായി വിനിയോഗിക്കും എന്ന് പ്രസിഡണ്ട് മാക്രോൺ പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്