ട്രംപിന്റെ ഭീഷണി ഏറ്റില്ല; റഷ്യൻ എണ്ണ വാങ്ങുന്നത് തുടരുമെന്ന് ഇന്ത്യ

AUGUST 2, 2025, 9:59 AM

ന്യൂഡൽഹി: രാജ്യത്തെ പൊതുമേഖലാ എണ്ണക്കമ്പനികൾ റഷ്യയിൽനിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി നിർത്തിയെന്ന റിപ്പോർട്ട് തള്ളി ഇന്ത്യ. ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് തുടരുമെന്ന് സർക്കാർ അറിയിച്ചു.

ഇന്ത്യന്‍ എണ്ണ ശുദ്ധീകരണ കമ്പനികള്‍ റഷ്യന്‍ വിതരണക്കാരില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരുന്നുണ്ടെന്നും വില, ക്രൂഡിന്റെ ഗ്രേഡ്, ഇന്‍വെന്ററികള്‍, ലോജിസ്റ്റിക്‌സ്, മറ്റ് സാമ്പത്തിക ഘടകങ്ങള്‍ എന്നിവയാണ് അവരുടെ വിതരണ തീരുമാനങ്ങളെ സ്വാധീനിക്കുന്നതെന്നും സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഒരു വാര്‍ത്താ ഏജന്‍സിയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

റഷ്യൻ ആയുധങ്ങളും എണ്ണയും വാങ്ങിയാൽ ഇന്ത്യ കൂടുതൽ പിഴകൾ നേരിടേണ്ടിവരുമെന്ന് ട്രംപ്  ട്രൂത്ത് സോഷ്യൽ പോസ്റ്റിൽ സൂചിപ്പിച്ചിരുന്നു. കഴിഞ്ഞദിവസമാണ് ഡൊണാൾഡ് ട്രംപ് ഇന്ത്യക്ക് മേൽ 25 ശതമാനം തീരുവ പ്രഖ്യാപിച്ചത്.

vachakam
vachakam
vachakam

റഷ്യയിൽ നിന്ന് എണ്ണയും ആയുധങ്ങളും വാങ്ങുന്നത് തുടർന്നാല്‍ അധിക പിഴയുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. ഇന്ത്യ-യുഎസ് വ്യാപാര കരാറില്‍ ധാരണയാകാത്ത പശ്ചാത്തലത്തിലായിരുന്നു ട്രംപിൻ്റെ തീരുമാനം. നേരത്തെ 26 ശതമാനം തീരുവയായിരുന്നു ഇന്ത്യക്ക് മേൽ ചുമത്തിയത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam