ടെഹ്‌റാന്‍: 2023 ലെ നൊബേല്‍ സമ്മാന ജേതാവ് നര്‍ഗീസ് മുഹമ്മദിയെ അറസ്റ്റ് ചെയ്ത് ഇറാനിയന്‍ സുരക്ഷാ സേന. ഒരു അഭിഭാഷകന്റെ അനുസ്മരണ ചടങ്ങില്‍ പങ്കെടുക്കവെ നര്‍ഗീസ് മുഹമ്മദിയെ അക്രമാസക്തമായി അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നാണ് അവരുടെ അനുയായികള്‍ പറയുന്നത്.
2024 ഡിസംബറില്‍ ജയിലില്‍ നിന്ന് താല്‍ക്കാലികമായി പുറത്തിറങ്ങിയ നര്‍ഗീസ് മുഹമ്മദി, കഴിഞ്ഞയാഴ്ച ഓഫിസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ അഭിഭാഷകന്‍ ഖോസ്രോ അലികോര്‍ഡിയുടെ അനുസ്മരണ ചടങ്ങില്‍ പങ്കെടുക്കവെയാണ് മറ്റ് നിരവധി പ്രവര്‍ത്തകര്‍ക്കൊപ്പം കസ്റ്റഡിയിലെടുത്തതായി അവരുടെ ഫൗണ്ടേഷന്‍ എക്‌സിലൂടെ അറിയിച്ചത്.
സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടമാണ് മാധ്യമ പ്രവര്‍ത്തക കൂടിയായ നര്‍ഗീസിനെ 2023ല്‍ നൊബേല്‍ പുരസ്‌കാരത്തിനു അര്‍ഹയാക്കിയത്. സമാധാന നൊബേല്‍ ജേതാവ് ഷിറിന്‍ എബാദിയുടെ നേതൃത്വത്തിലുള്ള ഡിഫെന്‍ഡേഴ്‌സ് ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് സെന്റര്‍ എന്ന രാജ്യാന്തര സംഘടനയുടെ വൈസ് പ്രസിഡന്റാണ് നര്‍ഗീസ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
