ഇസ്ലാമബാദ്: പ്രധാനമന്ത്രിയായിരിക്കെ നവാസ് ഷെരീഫിനെ 2017 ല്‍ പുറത്താക്കിയതിന് ഉത്തരവാദി കഴിഞ്ഞ ദിവസം ശിക്ഷിക്കപ്പെട്ട മുന്‍ ഐഎസ്‌ഐ മേധാവി ഫായിസ് ഹമീദാണെന്ന് പാക്കിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. ഫായിസ് ഹമീദിനെതിരെ കൂടുതല്‍ കുറ്റങ്ങള്‍ ഉടന്‍ ചുമത്തുമെന്നും അദ്ദേഹം പറഞ്ഞു.
പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള സിയാല്‍ക്കോട്ടില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗൂഢാലോചനയിലൂടെയാണ് നവാസ് ഷെരീഫിനെ പുറത്താക്കിയതെന്ന് ഖ്വാജ ആസിഫ് ആരോപിച്ചു. നവാസ് ഷെരീഫിന്റെ പുറത്താക്കല്‍, അദ്ദേഹത്തിനെതിരായ ആരോപണങ്ങള്‍, ചുമത്തിയ കുറ്റങ്ങള്‍, ഇമ്രാന്‍ ഖാന്റെ അധികാരത്തിലേക്കുള്ള വരവ് തുടങ്ങിയ പദ്ധതികളെല്ലാം നടപ്പാക്കിയത് ഫായിസ് ഹമീദിന്റെ മേല്‍നോട്ടത്തിലായിരുന്നുവെന്ന് അദേഹം പറഞ്ഞു.
ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിലെ പ്രധാന വ്യക്തിയായിരുന്നു ഫായിസ് ഹമീദ്. പാക്കിസ്ഥാന്‍ തെഹ്‌രികെ ഇന്‍സാഫ് (പിടിഐ) പാര്‍ട്ടിയുടെ ഭരണ കാലത്ത് രാഷ്ട്രീയ എതിരാളികളെ ജയിലിലടയ്ക്കാന്‍ ഫായിസ് ഹമീദ് ഒത്താശ ചെയ്തു. ഫായിസ് ഹമീദ് - ഇമ്രാന്‍ കൂട്ടുകെട്ട് ഇപ്പോഴും നിലനിന്നിരുന്നെങ്കില്‍, ഒരുപക്ഷേ ഇന്ത്യയുമായി ഒരു സൈനിക സംഘട്ടനത്തിന്റെ ആവശ്യം ഉണ്ടാകുമായിരുന്നില്ലെന്നും ഖ്വാജ ആസിഫ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
