കെയ്റോ: അന്തരിച്ച ലിബിയന്‍ ഏകാധിപതി മുഅമര്‍ ഗദ്ദാഫിയുടെ മകന് സെയ്ഫ് അല്‍ ഇസ്ലാം ഗദ്ദാഫി കൊല്ലപ്പെട്ടെതായി റിപ്പോര്‍ട്ട്. ലിബിയയുടെ തലസ്ഥാനമായ ട്രിപ്പോളിയില്‍ നിന്ന് 136 കിലോമീറ്റര്‍ തെക്കുകിഴക്കുള്ള സിന്‍ടന്‍ നഗരത്തിലാണ് സെയ്ഫ് കൊല്ലപ്പെട്ടത്. സെയ്ഫിന്റെ അഭിഭാഷകനും അടുത്ത കുടുംബാംഗങ്ങളും മരണ വിവരം സ്ഥിരീകരിച്ചു.
എങ്ങനെയാണ് കൊല്ലപ്പെട്ടതെന്ന് വ്യക്തമായിട്ടില്ല. സെയ്ഫ് ആറ് വര്‍ഷമായി സിന്‍ടനില്‍ വിമത സൈന്യത്തിന്റെ തടവില്‍ കഴിയുകയായിരുന്നു. ഗദ്ദാഫിയുടെ പിന്‍ഗാമിയാകുമെന്ന് കരുതപ്പെട്ടിരുന്നയാളാണ് സെയ്ഫ് അല്‍ ഇസ്ലാം ഗദ്ദാഫി. ഗദ്ദാഫിയുടെ ഭരണകാലത്ത് ലിബിയയിലെ പ്രമുഖ നേതാവായിരുന്നു സെയ്ഫ്.
ഗദ്ദാഫിയുടെ ഭരണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് 2011 ല്‍ രാജ്യത്ത് നടന്ന സമാധാനപരമായ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തിയതിന് 2015 ല്‍ സെയ്ഫിന് ലിബിയന്‍ കോടതി വധശിക്ഷ വിധിച്ചിരുന്നു. മനുഷ്യരാശിക്കെതിരെയുള്ള കുറ്റങ്ങള്‍ ചുമത്തി രാജ്യാന്തര ക്രിമിനല്‍ കോടതിയും സെയ്ഫിനെതിരെ കേസെടുത്തിരുന്നതാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇറാൻ്റെ മരവിപ്പിച്ച ആസ്തികൾ അമേരിക്ക വിട്ടുനൽകുന്നു; സമാധാന ചർച്ചകളിൽ നിർണ്ണായക വഴിത്തിരിവ്
ഖത്തറിലെ ഗ്യാസ് ഹബ്ബിൽ വൻ സ്ഫോടനം; ഇറാന്റെ മിസൈൽ ആക്രമണത്തിൽ കത്തിയമർന്ന് റാസ്
ഇറാൻ പരമോന്നത നേതാവ് മോജ്താബ ഖമേനിയുടെ മുഖത്തിന് ഗുരുതര പരിക്ക്; വൈമാരിക ആക്രമണത്തിൽ
ഇന്ത്യൻ കപ്പലുകളെ കടത്തിവിടാൻ 20 ലക്ഷം ഡോളർ; ഹോർമുസ് കടലിടുക്കിൽ വൻ പിടിച്ചുപറി