വിൽനിയസ്: ലിത്വാനിയയിലെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി സാമൂഹിക കാര്യ മന്ത്രി ഇംഗ റുഗിനീനെ തിരഞ്ഞെടുത്ത് ഭരണകക്ഷിയായ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി. മുൻ പ്രധാനമന്ത്രി ജിന്റൗട്ടാസ് പലുക്കാസ് കഴിഞ്ഞ ദിവസം രാജിവച്ച് ഒഴിഞ്ഞിരുന്നു.
44 കാരിയായ സാമൂഹിക കാര്യ മന്ത്രിയും മുൻ ട്രേഡ് യൂണിയൻ നേതാവുമായ റുഗിനീൻ ലിത്വാനിയ പാർലമെന്റിൽ വിശ്വാസ വോട്ടെടുപ്പ് നേരിടേണ്ടിവരും. പാർലമെന്റിലെ 141 സീറ്റുകളിൽ 52 എണ്ണവും സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി കൈവശം വച്ചിട്ടുണ്ട്.
പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യുന്നതുവരെ ധനമന്ത്രി റിമാന്റാസ് സാഡ്സിയസ് നിലവിൽ ആക്ടിംഗ് പ്രധാനമന്ത്രിയാണ്. ലിത്വാനിയയുടെ അടുത്ത പാർലമെന്റ് തിരഞ്ഞെടുപ്പ് 2028-ലാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്