'ഈദുല്‍ ഫിത്തര്‍ പോലുള്ള ആഘോഷങ്ങള്‍ക്ക് പൊതു ഇടങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല'; ഇസ്ലാമിക ആഘോഷങ്ങള്‍ നിരോധിച്ച് സ്പാനിഷ് നഗരം

AUGUST 8, 2025, 10:56 AM

മാഡ്രിഡ്: പൊതുസ്ഥലങ്ങളിലെ ഇസ്ലാമിക ആഘോഷങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി സ്പാനിഷ് നഗരം. തെക്കുകിഴക്കന്‍ സ്പെയിനിലെ മുര്‍സിയ മേഖലയിലെ ജുമില്ലയിലാണ് ഇസ്ലാമിക് ആഘോഷങ്ങള്‍ നിരോധിച്ചു കൊണ്ടുളള ബില്‍ പാസാക്കിയത്. ക്രിസ്ത്യന്‍ ഭൂരിപക്ഷ രാജ്യമായ സ്‌പെയിനില്‍ ഇതാദ്യമാണ് ഇത്തരമൊരു നിരോധനം ഏര്‍പ്പെടുത്തുന്നത്.

പുതിയ ഉത്തരവ് പ്രകാരം ഈദുല്‍ ഫിത്തര്‍, ഈദുല്‍ അദ്ഹ തുടങ്ങി പരിപാടികള്‍ക്ക് പൊതു ഇടങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല. കൂടാതെ സര്‍ക്കാര്‍ ഓഡിറ്റോറിയങ്ങള്‍, ജിമ്മുകള്‍ എന്നിവ ഉപയോഗിക്കുന്നതിനും വിലക്കുണ്ട്. ജുമില്ല നഗരത്തില്‍ ഏകദേശം ഏകദേശം 27,000 പേരാണ് താമസിക്കുന്നത്. ഇതില്‍ 7.5 ശതമാനം പേര്‍ മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നും കുടിയേറിയവരാണ്.

സ്‌പെയിന്‍ ഇപ്പോഴും എന്നേക്കും ക്രിസ്ത്യന്‍ ജനതയുടെ നാടായിരിക്കും,'' വോക്‌സ് പാര്‍ട്ടി എക്സിലെ ഒരു പോസ്റ്റിലൂടെ പറഞ്ഞു. അതേസമയം സ്പാനിഷ് ഫെഡറേഷന്‍ ഓഫ് ഇസ്ലാമിക് റിലീജിയസ് എന്റിറ്റീസ് തീരുമാനത്തിനെതിരെ രംഗത്ത് വന്നു.

'പ്രാദേശിക അധികാരികള്‍ സംഘടിപ്പിക്കുന്നതല്ലെങ്കില്‍, നമ്മുടെ സ്വത്വത്തിന് അന്യമായ മതപരമോ സാംസ്‌കാരികമോ സാമൂഹികമോ ആയ പ്രവര്‍ത്തനങ്ങള്‍ക്ക് മുനിസിപ്പല്‍ സ്‌പോര്‍ട്‌സ് സൗകര്യങ്ങള്‍ ഉപയോഗിക്കാന്‍ കഴിയില്ല.' എന്നും നിര്‍ദേശത്തില്‍ പറയുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam