ഇസ്ലാമബാദ്: ഗാസയിലെ സമാധാനം ലക്ഷ്യമിട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രൂപീകരിച്ച 'ബോര്‍ഡ് ഓഫ് പീസി'ല്‍ അംഗത്വം സ്വീകരിച്ച് പാകിസ്ഥാന്. ബുധനാഴ്ച നടന്ന യോഗത്തില്‍ പാകിസ്ഥാന് വിദേശകാര്യ മന്ത്രാലയമാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
ഇതിന്റെ ഭാഗമായി പാക് സൈനിക മേധാവി ഫീല്‍ഡ് മാര്‍ഷല്‍ ആസിം മുനീര്‍ സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസിലേക്ക് തിരിച്ചു. ദാവോസില്‍ അദേഹം പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനൊപ്പം ഡൊണാള്‍ഡ് ട്രംപിനെ കണ്ടേക്കും.
ട്രംപിന്റെ പ്രത്യേക ക്ഷണ പ്രകാരമാണ് പാകിസ്ഥാന് സമിതിയുടെ ഭാഗമാകുന്നത്. അതേസമയം സമിതിയില്‍ അംഗമാകുന്നതിന് നിശ്ചയിച്ചിട്ടുള്ള ഒരു ബില്യണ്‍ ഡോളര്‍ അംഗത്വ ഫീസ് പാകിസ്ഥാന് നല്‍കുമോ എന്ന കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണം ഒന്നും വന്നിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇറാനിൽ വൻ പ്രക്ഷോഭം: വെടിനിർത്തൽ കരാറിനെതിരെ റെവല്യൂഷണറി ഗാർഡ് അനുകൂലികൾ തെരുവിലിറങ്ങി
ഇറാൻ വെടിനിർത്തൽ ഉടമ്പടി തകർച്ചയിലേക്ക്: പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി പടരുന്നു
ഹോർമുസ് കടലിടുക്കിലൂടെയുള്ള യാത്രയ്ക്ക് ഇനി ബിറ്റ്കോയിൻ വേണം; കപ്പലുകൾക്ക് മേൽ വൻ നികുതിയുമായി
തായ്വാൻ പാർലമെന്റിൽ പ്രതിരോധ ചെലവ് പദ്ധതി പാസാക്കണമെന്ന് യുഎസ് സെനറ്റർ ആവശ്യപ്പെട്ടു