ജെറുസലേം: ഇന്ത്യയും യുഎസും തമ്മിലുള്ള താരിഫ് പ്രശ്‌നം പരിഹരിക്കുന്നതാവും ഇരു രാജ്യങ്ങളുടെയും താല്‍പ്പര്യങ്ങള്‍ക്ക് നല്ലതെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇന്ത്യയുടെ ഇസ്രായേലിലെ അംബാസഡര്‍ ജെ പി സിങ്ങുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് നെതന്യാഹുവിന്റെ പ്രസ്താവന. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാനായിരുന്നു കൂടിക്കാഴ്ച.
രഹസ്യാന്വേഷണ വിവരങ്ങള്‍ പങ്കുവെയ്ക്കല്‍, ഭീകരതയെ ചെറുക്കല്‍ തുടങ്ങിയ മേഖലകളില്‍ ഉള്‍പ്പെടെ ഇന്ത്യ-ഇസ്രായേല്‍ സഹകരണം വികസിപ്പിക്കുന്നതിന് വലിയ സാധ്യതയുണ്ടെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. സുരക്ഷ, സാമ്പത്തിക വിഷയങ്ങളില്‍ ഉഭയകക്ഷി സഹകരണം വിപുലീകരിക്കുന്നതിനെക്കുറിച്ച് പ്രധാനമന്ത്രിയും ഇന്ത്യന്‍ സ്ഥാനപതിയും ചര്‍ച്ച ചെയ്‌തെന്ന് നെതന്യാഹുവിന്റെ ഓഫീസ് പ്രസ്താവനയില്‍ അറിയിച്ചു.
റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നെന്ന് ചൂണ്ടിക്കാട്ടി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ബുധനാഴ്ച ഇന്ത്യയുടെ തീരുവ 50 ശതമാനമായി ഇരട്ടിപ്പിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്