ലിബിയ: മുൻ ലിബിയൻ നേതാവ് മുഅമ്മർ ഗദ്ദാഫിയുടെ മകൻ സെയ്ഫ് അൽ-ഇസ്ലാം ഗദ്ദാഫി (53) വെടിവയ്പ്പിൽ കൊല്ലപ്പെട്ടു. സെയ്ഫ് ഗദ്ദാഫിയുടെ അഭിഭാഷകനും രാഷ്ട്രീയ ഉപദേഷ്ടാവും അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചു.
ലിബിയൻ തലസ്ഥാനമായ ട്രിപ്പോളിയിൽ നിന്ന് 136 കിലോമീറ്റർ (85 മൈൽ) തെക്ക് പടിഞ്ഞാറായി സിന്റാനിലുള്ള അദ്ദേഹത്തിന്റെ വസതിയിലാണ് വെടിവയ്പ്പ് നടന്നതെന്ന് റിപ്പോർട്ടുണ്ട്. തോക്കുധാരികൾ വീട്ടിൽ കയറിയാണ് ആക്രമണം നടത്തിയത് .
മുഖംമൂടി ധരിച്ച നാല് തോക്കുധാരികളാണ് ആക്രമണം നടത്തിയതെന്നാണ് ഔദ്യോഗിക വിശദീകരണം. അക്രമികൾ വീടിന്റെ സുരക്ഷാ ക്യാമറകളും നശിപ്പിച്ചതായി ഔദ്യോഗിക പത്രക്കുറിപ്പിൽ പറയുന്നു.
ഔദ്യോഗിക പദവികളൊന്നും വഹിക്കുന്നില്ലെങ്കിലും പിതാവിന്റെ വലംകൈയ്യായിട്ടായിരുന്നു ലിബിയയില്‍ സെയ്ഫ് അല്‍ ഇസ്ലാം ഗദ്ദാഫി അറിയപ്പെട്ടിരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

സൗദിയിലേക്ക് പാകിസ്ഥാൻ യുദ്ധവിമാനങ്ങൾ അയച്ചു; മേഖലയിൽ സുരക്ഷ ശക്തമാക്കി ഷെഹ്ബാസ് ഷെരീഫിന്റെ നിർണ്ണായക
നാറ്റോ സഖ്യം തകരരുത്; അമേരിക്കൻ പിന്മാറ്റ ഭീഷണിക്കെതിരെ ബ്രിട്ടൻ രംഗത്ത്
ഹോർമുസ് കടലിടുക്കിൽ വൻ നീക്കം; സമാധാന ചർച്ചകൾക്കിടെ മൂന്ന് കൂറ്റൻ എണ്ണക്കപ്പലുകൾ പാത
അമേരിക്കയും ഇറാനും തമ്മിൽ സമാധാന ചർച്ചകൾ തുടങ്ങി; പാകിസ്ഥാനിൽ വെച്ച് നിർണ്ണായക കൂടിക്കാഴ്ച