ഹായില്‍: സൗദിയിലെ പ്രമുഖ ഹാസ്യതാരവും കണ്ടന്റ് ക്രിയേറ്ററുമായ അബൂമര്‍ദാഅ് എന്ന പേരില്‍ അറിയപ്പെടുന്ന അബ്ദുല്ല ബിന്‍ മര്‍ദാഅ് അല്‍ആതിഫ് അല്‍ഖഹ്താനി വാഹനാപകടത്തില്‍ മരിച്ചു. അബൂമര്‍ദാഅ്‌ന്റെ കൂടെ യാത്ര ചെയ്ത മറ്റൊരു സ്‌നാപ്ചാറ്റ് സെലിബ്രിറ്റിയായ അബൂഹുസ്സ, അബൂമര്‍ദാഇന്റെ പിതൃസഹോദരപുത്രന്‍ ദഖീല്‍ എന്നിവര്‍ക്ക് പരിക്കേറ്റു.
ഹായിലില്‍ പഴയ ഹായില്‍-ജുബ്ബ റോഡില്‍ അബൂമര്‍ദാഉം സംഘവും സഞ്ചരിച്ച ജീപ്പ് സ്വകാര്യ കമ്പനിയുടെ വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായ പരിക്കേറ്റ ദഖീല്‍ കോമയിലാണ്. ഹായിലിലെ സൗദി ജര്‍മ്മന്‍ ആശുപത്രിയില്‍ നിന്ന് അദ്ദേഹത്തെ കിംഗ് ഖാലിദ് ആശുപത്രിയിലേക്ക് മാറ്റി. ഇതേ ആശുപത്രിയില്‍ ചികിത്സയിലുള്ള അബൂഹുസ്സയുടെ നില തൃപ്തികരമാണ്. അപകടം നടന്നയുടന്‍ അബൂമര്‍ദാഇനെ സലാമാത്ത് ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. ഹായിലിലെ അല്‍റാജ്ഹി ജുമാമസ്ജിദില്‍ വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിന് ശേഷം മൃതദേഹം സംസ്‌കരിച്ചു.
ലളിതമായ ശൈലിയിലൂടെയും സുഹൃത്തുക്കളുമൊത്തുള്ള വ്ളോഗുകളിലൂടെയുമാണ് അബൂമര്‍ദാഅ് സൗദി അറേബ്യയിലെ സോഷ്യല്‍ മീഡിയയിലെ ഏറ്റവും പ്രശസ്തരായ ഹാസ്യതാരങ്ങളില്‍ ഒരാളായി മാറിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
