ധാക്ക: ബംഗ്ലാദേശിൽ നടന്ന ദേശീയ തിരഞ്ഞെടുപ്പ് അസാധുവാക്കണമെന്നും നിലവിലെ പ്രധാനമന്ത്രി മുഹമ്മദ് യൂനുസ് രാജിവെക്കണമെന്നും ആവശ്യപ്പെട്ട് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. യൂനുസിനെ കൊലപാതകിയും ഫാസിസ്റ്റും എന്ന് വിശേഷിപ്പിച്ച ഹസീന, നടന്നത് തിരഞ്ഞെടുപ്പ് പ്രഹസനമാണെന്നും ആരോപിച്ചു.
തനിക്കെതിരെയും പാർട്ടിക്കെതിരെയും ചുമത്തിയ കേസുകൾ പിൻവലിക്കുക,അവാമി ലീഗ് നേതാക്കൾ, മാധ്യമപ്രവർത്തകർ, അധ്യാപകർ എന്നിവരെ മോചിപ്പിക്കുക,അവാമി ലീഗിന്റെ പ്രവർത്തനങ്ങളുടെ തടസ്സം നീക്കുക,ന്യൂട്രൽ കെയർടേക്കർ ഗവൺമെന്റിന് കീഴിൽ പുതിയ തിരഞ്ഞെടുപ്പ് നടത്തുക തുടങ്ങിയ ആവശ്യങ്ങളും ഹസീന ഉന്നയിച്ചു.
ഫെബ്രുവരി 11-ന്റെ വൈകുന്നേരം മുതൽ തിരഞ്ഞെടുപ്പ് അട്ടിമറികൾ തുടങ്ങിയെന്ന് ഹസീന ആരോപിച്ചു. പോളിംഗ് കേന്ദ്രങ്ങൾ പിടിച്ചെടുക്കുക, വെടിവയ്പ്പ്, വോട്ടുകൾ വാങ്ങാൻ പണം ഉപയോഗിക്കുക, ബാലറ്റ് പേപ്പറുകളിൽ ക്രമക്കേട് നടത്തുക എന്നിവ നടന്നതായി അവർ വ്യക്തമാക്കി. ഫെബ്രുവരി 12-ന് രാവിലെ മുതൽ ബഹുഭൂരിപക്ഷം പോളിംഗ് കേന്ദ്രങ്ങളും വോട്ടർമാരില്ലാതെ ശൂന്യമായിരുന്നുവെന്നും അവർ പറഞ്ഞു.
"തിരഞ്ഞെടുപ്പ് കമ്മീഷന്റെ റിപ്പോർട്ട് പ്രകാരം, വോട്ടെടുപ്പ് തുടങ്ങി മൂന്നര മണിക്കൂറിനുള്ളിൽ (രാവിലെ 11 മണി വരെ) പോളിംഗ് 14.96% മാത്രമായിരുന്നു. ഏറ്റവും കൂടുതൽ ആളുകൾ വോട്ട് ചെയ്യേണ്ട സമയത്ത് ഇത്ര കുറഞ്ഞ പങ്കാളിത്തം, അവാമി ലീഗില്ലാത്ത ഈ തിരഞ്ഞെടുപ്പിനെ ജനങ്ങൾ ബഹിഷ്കരിച്ചു എന്നതിന്റെ തെളിവാണ്," -ഹസീന ചൂണ്ടിക്കാട്ടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇറാന്റെ ഏറ്റവും വലിയ പ്രകൃതിവാതക പാടത്ത് ഇസ്രായേൽ ആക്രമണം; ഊർജ്ജ മേഖല തകർന്നു;
അമേരിക്കൻ ബോംബുകൾക്കും തകർക്കാനായില്ല; തകർന്ന ബങ്കറുകൾ മണിക്കൂറുകൾക്കുള്ളിൽ പുനർനിർമ്മിച്ച് ഇറാൻ; ഞെട്ടിച്ച് മിസൈൽ
ഹോർമുസ് കടലിടുക്ക് അടച്ചു; അറബ് രാജ്യങ്ങളുടെ വിധി മാറ്റിയെഴുതി ഇറാന്റെ നീക്കം; ഗൾഫ്
അമേരിക്കൻ യുദ്ധക്കപ്പലിനെ തുരത്തിയോടിച്ചെന്ന് ഇറാൻ്റെ അവകാശവാദം;പേർഷ്യൻ ഗൾഫിൽ കനത്ത ഏറ്റുമുട്ടൽ