ബീജിംഗ്: ഷാങ്ഹായ് സഹകരണ സംഘടന (എസ്സിഒ) ഉച്ചകോടിക്കായി ടിയാന്‍ജിനിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാഗതം ചെയ്ത് ചൈന. 2019 ന് ശേഷം പ്രധാനമന്ത്രിയുടെ ആദ്യ ചൈനാ സന്ദര്‍ശനമാണിത്. ഈ മാസം അവസാനമാണ് സന്ദര്‍ശനം നടക്കുക.
ഈ മാസം 31 മുതല്‍ സെപ്റ്റംബര്‍ 1 വരെയാണ് ഉച്ചകോടി. എല്ലാ എസ്സിഒ അംഗരാജ്യങ്ങളും 10 അന്താരാഷ്ട്ര സംഘടനകളുടെ തലവന്മാരും ഉള്‍പ്പെടെ 20 ലധികം രാജ്യങ്ങളിലെ നേതാക്കള്‍ പങ്കെടുക്കുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഗുവോ ജിയാകുന്‍ അറിയിച്ചു. എസ്സിഒ ഉച്ചകോടി ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ എസ്സിഒ മീറ്റാണിത്.
''ഉച്ചകോടി ഐക്യദാര്‍ഢ്യത്തിന്റെയും സൗഹൃദത്തിന്റെയും ഫലപ്രദമായ ഫലങ്ങളുടെയും ഒരു ഒത്തുചേരലായിരിക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു'' എന്ന് ഗുവോ ജിയാകുന്‍ പറഞ്ഞു.
എസ്സിഒയില് നിലവില്‍ ചൈന, ഇന്ത്യ, കസാക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, റഷ്യ, പാകിസ്ഥാന്, താജിക്കിസ്ഥാന്‍, ഇറാന്, ഉസ്ബെക്കിസ്ഥാന് ഒമ്പത് അംഗ രാജ്യങ്ങളുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്