തൃശൂര്‍: എഞ്ചിൻ തകരാറിനെ തുടർന്ന് ട്രെയിൻ നിർത്തിയിട്ടതോടെ, ഷൊർണൂർ - എറണാകുളം പാതയിൽ ഗതാഗതം തടസപ്പെട്ടു. ഷൊർണൂരിൽ നിന്ന് എറണാകുളം ഭാഗത്തേക്ക് പോകേണ്ട നിരവധി ട്രെയിനുകൾ വൈകുന്നു.
എറണാകുളം - മംഗളാ ലക്ഷദ്വീപ് എക്സ്പ്രസിന്റെ എഞ്ചിനാണ് തകരാറിലായത്. ഷൊർണൂരിൽ നിന്ന് പുതിയ എൻജിൻ എത്തിച്ച് തകരാർ പരിഹരിക്കാനുള്ള നീക്കം തുടങ്ങി.
വള്ളത്തോൾ നഗർ റെയിൽവേ സ്റ്റേഷനും - വടക്കാഞ്ചേരിക്ക് ഇടയിൽ വച്ചാണ് എഞ്ചിൻ തകരാർ സംഭവിച്ചത്. ഇതോടെ ഷൊർണൂരിൽ നിന്ന് എറണാകുളത്തേക്ക് പോകേണ്ട നിരവധി ട്രെയിനുകളാണ് വൈകുന്നത്.
ട്രെയിൻ വള്ളത്തോൾ നഗർ റെയിൽവേ സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്. മറ്റു ട്രെയിനുകൾ കടത്തിവിട്ടുകൊണ്ടിരിക്കുകയാണ്. മറ്റു ട്രെയിനുകൾ കടത്തിവിട്ട ശേഷം ട്രെയിൻ ഷൊർണൂരിലേക്ക് എത്തിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇസ്രായേൽ ആക്രമണത്തിന് പിന്നാലെ സമാധാന ചർച്ചകൾ അപ്രസക്തം; നിലപാട് കടുപ്പിച്ച് ഇറാൻ, മേഖലയിൽ
സൗദി അറേബ്യയുടെ ഈസ്റ്റ്-വെസ്റ്റ് ഓയിൽ പൈപ്പ്ലൈനിൽ ഇറാന്റെ മിസൈൽ ആക്രമണം: വെടിനിർത്തൽ പ്രഖ്യാപനത്തിന്
തെൽ അവീവിലേക്ക് പിങ്ക് നിറത്തിലുള്ള മിസൈൽ തൊടുത്തുവിട്ട് ഇറാൻ: അമ്പരപ്പിക്കുന്ന കാരണത്തിന് പിന്നിൽ
യുദ്ധത്തിന് പിന്നാലെ പട്ടിണിയിലായി ഇറാൻ; മിസൈലുകളുണ്ടെങ്കിലും റൊട്ടിയില്ല, തകർന്നടിഞ്ഞ സമ്പദ്വ്യവസ്ഥയിൽ ജനം കഷ്ടപ്പെടുന്നു