ടോക്കിയോ: സാങ്കേതിക തകരാറിനെ തുടര്‍ന്ന് ബ്രിട്ടിഷ് യുദ്ധവിമാനം ജപ്പാനിലെ കഗോഷിമ വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തി. യുകെ റോയല്‍ എയര്‍ഫോഴ്സിന്റെ എഫ് 35 ബി യുദ്ധവിമാനമാണ് അടിയന്തരമായി നിലത്തിറക്കിയത്.
യാത്രക്കിടെ യന്ത്രത്തകരാര്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് യുകെ റോയല്‍ എയര്‍ഫോഴ്സിന്റെ എഫ്-35ബി യുദ്ധവിമാനം അടിയന്തരമായി ലാന്‍ഡിംഗ് നടത്തിയതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. സംഭവത്തിന് ശേഷം റണ്‍വേ 20 മിനിറ്റ് അടച്ചിട്ടതിനാല്‍ വിമാനത്താവളത്തിലെ ചില വിമാനങ്ങള്‍ വൈകി. രാവിലെ 11:30 ഓടെയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്.
ഒരു ബ്രിട്ടീഷ് എഫ്-35 ബി യുദ്ധ വിമാനത്തിന് തകരാര്‍ നേരിടുന്ന രണ്ടാമത്തെ സംഭവമാണിത്. ജൂണ്‍ 14 ന്, യുകെയില്‍ നിന്ന് ഓസ്ട്രേലിയയിലേക്കുള്ള യാത്രാമധ്യേ ഒരു എഫ്-35ബി യുദ്ധവിമാനം ഹൈഡ്രോളിക് തകരാര്‍ നേരിട്ടതിനെ തുടര്‍ന്ന് കേരളത്തില്‍ തിരുവനന്തപുരത്ത് അടിയന്തര ലാന്‍ഡിംഗ് നടത്തിയിരുന്നു. യുകെയിലേക്ക് പറക്കാന്‍ അന്തിമ അനുമതി ലഭിക്കുന്നതിന് മുമ്പ് അഞ്ച് ആഴ്ചത്തേക്ക് ഇത് കേരളത്തിലായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്