ലണ്ടന്‍: ഉക്രെയ്‌നില്‍ നീതിയും ശാശ്വതവുമായ സമാധാനം കണ്ടെത്തുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും ശനിയാഴ്ച വ്യക്തമാക്കിയതായി ബ്രിട്ടന്‍ പറഞ്ഞു. യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് റഷ്യയുടെ വ്ളാഡിമിര്‍ പുടിനുമായി ചര്‍ച്ചയ്ക്ക് തയ്യാറെടുക്കുന്നതിനിടെയാണ് ബ്രിട്ടന്റെയും ഫ്രാന്‍സിന്റെയും പ്രതികരണം.
''ഇരുവരും ഉക്രെയ്‌നിലെ സഥിതിഗതികളെക്കുറിച്ച് സംസാരിച്ചു, പ്രസിഡന്റ് വൊളോഡിമില്‍ സെലന്‍സ്‌കിക്ക് പൂര്‍ണ പിന്തുണ അറിയിക്കുകയും ഉക്രെയ്‌നിലെ ജനതയ്ക്ക് നീതിയും സമാധാനവും ഉറപ്പാകുന്നതിനെക്കുറിച്ചും സംസാരിച്ചു'' കെയര്‍ സ്റ്റാമറും ഇമ്മാനുവല്‍ മക്രോയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ബ്രിട്ടനിലെ ഡൗണിങ് സ്ട്രീറ്റ് വക്താവ് അറിയിച്ചു.
മാത്രമല്ല ഉക്രെയ്‌നില്‍ റഷ്യ നടത്തുന്ന ആക്രമണങ്ങള്‍ തടയാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തുന്ന ശ്രമങ്ങളെ ഇരുവരും സ്വാഗതം ചെയ്യുകയും ചെയ്തു. ഡൊണാള്‍ഡ് ട്രംപുമായും ഉക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കിയുമായും തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഇരുവരും സംസാരിച്ചതായി ഡൗണിങ് സ്ട്രീറ്റ് വക്താവ് അറിയിച്ചു.
ഉക്രെയ്‌നിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ച് അവര്‍ ചര്‍ച്ച ചെയ്തു. പ്രസിഡന്റ് സെലെന്‍സ്‌കിയോടുള്ള അവരുടെ അചഞ്ചലമായ പിന്തുണയും ഉക്രേനിയന്‍ ജനതയ്ക്ക് നീതിയുക്തവും ശാശ്വതവുമായ സമാധാനം ഉറപ്പാക്കുന്നതിനെക്കുറിച്ചും ആവര്‍ത്തിച്ച് വ്യക്തമാക്കി. സ്റ്റാര്‍മറും മാക്രോണും സംസാരിച്ചതിന് ശേഷം ഡൗണിംഗ് സ്ട്രീറ്റ് വക്താവ് പ്രസ്താവനയില്‍ പറഞ്ഞു.
ഉക്രെയ്‌നിലെ കൊലപാതകം തടയാനും റഷ്യയുടെ ആക്രമണ യുദ്ധം അവസാനിപ്പിക്കാനുമുള്ള പ്രസിഡന്റ് ട്രംപിന്റെ ശ്രമങ്ങളെയും അവര്‍ സ്വാഗതം ചെയ്തു, വരും ദിവസങ്ങളില്‍ പ്രസിഡന്റ് ട്രംപുമായും പ്രസിഡന്റ് സെലെന്‍സ്‌കിയുമായും എങ്ങനെ അടുത്ത് പ്രവര്‍ത്തിക്കാമെന്നും ചര്‍ച്ച ചെയ്തു. അടുത്ത ബന്ധം നിലനിര്‍ത്താന്‍ അവര്‍ സമ്മതിച്ചു,' വക്താവ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്