ലണ്ടൻ: വിവാദ വ്യവസായി ജെഫ്രി എപ്‌സ്റ്റീനുമായി അടുത്ത ബന്ധമുള്ള പീറ്റർ മണ്ടൽസണെ അമേരിക്കൻ അംബാസഡറായി നിയമിച്ചതിനെത്തുടർന്ന് ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ വൻ പ്രതിസന്ധി. പ്രധാനമന്ത്രി കീർ സ്റ്റാമർ രാജിവെക്കണമെന്ന ആവശ്യവുമായി ഭരണകക്ഷിയായ ലേബർ പാർട്ടിയിലെ എംപിമാർ തന്നെ രംഗത്തെത്തിക്കഴിഞ്ഞു. സ്റ്റാമർ വ്യക്തിപരമായ തെറ്റുകൾ ചെയ്തിട്ടില്ലെങ്കിലും, വിവാദ പശ്ചാത്തലമുള്ള ഒരാളെ ഇത്രയും ഉയർന്ന പദവിയിൽ നിയമിച്ചത് വലിയ രാഷ്ട്രീയ പ്രത്യാഘാതങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്.
വിവാദം കടുത്തതോടെ പ്രധാനമന്ത്രിയുടെ ചീഫ് ഓഫ് സ്റ്റാഫും കമ്മ്യൂണിക്കേഷൻ ഡയറക്ടറും രാജിവെച്ചു. മണ്ടൽസണെ നിയമിക്കാൻ സ്റ്റാമർക്ക് നിർദ്ദേശം നൽകിയത് ഇവരാണെന്ന് പറഞ്ഞാണ് ഇരുവരും സ്ഥാനമൊഴിഞ്ഞത്. എന്നാൽ, ഉദ്യോഗസ്ഥരുടെ രാജി കൊണ്ട് പ്രശ്നം പരിഹരിക്കപ്പെടില്ലെന്നും സ്റ്റാമർ സ്ഥാനമൊഴിയണമെന്നുമാണ് പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ നിലപാട്. ഈ സാഹചര്യത്തിൽ ബ്രിട്ടീഷ് ഹോം സെക്രട്ടറി ഷബാന മഹ്മൂദ് അടുത്ത പ്രധാനമന്ത്രിയായേക്കുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
ആരാണ് ഷബാന മഹ്മൂദ്?
ബ്രിട്ടനിലെ ആഭ്യന്തര വകുപ്പ് (Home Office) കൈകാര്യം ചെയ്യുന്ന ആദ്യ മുസ്ലിം വനിതയാണ് ഷബാന മഹ്മൂദ്. 1980-ൽ ബർമിംഗ്ഹാമിൽ ജനിച്ച ഷബാനയുടെ മാതാപിതാക്കൾ പാകിസ്ഥാൻ അധീന കശ്മീരിൽ നിന്നുള്ളവരാണ്. ഓക്സ്ഫോർഡിലെ ലിങ്കൺ കോളേജിൽ നിന്ന് നിയമബിരുദം നേടിയ അവർ 2003-ൽ ബാരിസ്റ്ററായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. 2010-ൽ ബർമിംഗ്ഹാമിൽ നിന്ന് എംപിയായി തിരഞ്ഞെടുക്കപ്പെട്ട ഷബാന, ബ്രിട്ടനിലെ ആദ്യത്തെ മുസ്ലിം വനിതാ എംപിമാരിൽ ഒരാളാണ്.
വിവിധ ഷാഡോ മിനിസ്റ്റർ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള ഷബാന, മുൻ ലേബർ നേതാവ് ജെറമി കോർബിന്റെ നയങ്ങളോടുള്ള വിയോജിപ്പിനെത്തുടർന്ന് ഒരു കാലഘട്ടത്തിൽ പാർട്ടി നേതൃത്വത്തിൽ നിന്ന് വിട്ടുനിന്നിരുന്നു. 2024-ൽ ലേബർ പാർട്ടി അധികാരത്തിലെത്തിയപ്പോൾ അവർ ജസ്റ്റിസ് സെക്രട്ടറിയായി നിയമിതയായി. തുടർന്ന് അഞ്ജല റെയ്നർ രാജിവെച്ചതോടെയാണ് ഷബാന ബ്രിട്ടീഷ് ഹോം സെക്രട്ടറിയായി ചുമതലയേറ്റത്.
നിലവിൽ കീർ സ്റ്റാമർക്ക് പകരം പ്രധാനമന്ത്രി പദത്തിലേക്ക് ഉയർത്തിക്കാട്ടപ്പെടുന്ന ഏറ്റവും ശക്തമായ പേര് ഷബാന മഹ്മൂദിന്റേതാണ്. അങ്ങനെ സംഭവിക്കുകയാണെങ്കിൽ ബ്രിട്ടന്റെ ചരിത്രത്തിലെ ആദ്യത്തെ മുസ്ലിം പ്രധാനമന്ത്രിയായി ഷബാന മഹ്മൂദ് മാറും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇറാൻ്റെ മരവിപ്പിച്ച ആസ്തികൾ അമേരിക്ക വിട്ടുനൽകുന്നു; സമാധാന ചർച്ചകളിൽ നിർണ്ണായക വഴിത്തിരിവ്
ഖത്തറിലെ ഗ്യാസ് ഹബ്ബിൽ വൻ സ്ഫോടനം; ഇറാന്റെ മിസൈൽ ആക്രമണത്തിൽ കത്തിയമർന്ന് റാസ്
ഇറാൻ പരമോന്നത നേതാവ് മോജ്താബ ഖമേനിയുടെ മുഖത്തിന് ഗുരുതര പരിക്ക്; വൈമാരിക ആക്രമണത്തിൽ
ഇന്ത്യൻ കപ്പലുകളെ കടത്തിവിടാൻ 20 ലക്ഷം ഡോളർ; ഹോർമുസ് കടലിടുക്കിൽ വൻ പിടിച്ചുപറി