കീവ്: അധിനിവേശം നടത്തിയ പ്രദേശങ്ങള്‍ റഷ്യയുടെ ഭാഗമാക്കാന്‍ ശ്രമിക്കുന്ന പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനെതിരെ വിമര്‍ശനവുമായി ഉക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി. യുദ്ധത്തിന്റെ അവസാനം റഷ്യയെ ആശ്രയിച്ചിരിക്കുന്നു. അവര്‍ തുടങ്ങിയ യുദ്ധം അവര്‍ തന്നെ അവസാനിപ്പിക്കണെമെന്ന് സെലന്‍സ്‌കി പറഞ്ഞു. I have not heard
any partners express doubts about America's ability to ensure
that the war ends. The President of the United States has the levers and
the determination. Ukraine has supported all of President Trump’s
proposals, starting back in February. Ceasefire, all formats… pic.twitter.com/klG8tMqpIq —
Volodymyr Zelenskyy / Володимир Зеленський (@ZelenskyyUa) August
9, 2025
ഒന്നാമതായി, യുദ്ധത്തിന് ന്യായമായ ഒരു അവസാനം ഉണ്ടാകണം. അത് റഷ്യയെ ആശ്രയിച്ചിരിക്കുന്നു. റഷ്യ ആരംഭിച്ച യുദ്ധം അവസാനിപ്പിക്കേണ്ടത് റഷ്യ തന്നെയാണ്. ഉക്രെയ്ന്‍ ജനതയെ അഭിസബോധന ചെയ്തുകൊണ്ട് സെലന്‍സ്‌കി പറഞ്ഞു. വെടിനിര്‍ത്തല്‍ നിലവില്‍ വരണമെന്നും ക്രൂരമായ കൊലപാതകങ്ങള്‍ അവസാനിക്കണമെന്നും ഉക്രെയ്‌നിന് അറിയാം. അത് അറിയാത്തതായി ഒരാള്‍ മാത്രമേയുള്ള അത് പുടിനാണെന്നും സെലന്‍സ്‌കി കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്