ഹൃദയാഘാതത്തിന് ദിവസങ്ങൾക്കോ മാസങ്ങൾക്കോ മുൻപ് പ്രോഡ്രോമൽ സിംപ്റ്റംസ് എന്നറിയപ്പെടുന്ന ഹൃദയാഘാതത്തിലേക്കു നയിക്കുന്ന ലക്ഷണങ്ങൾ മിക്ക ആളുകളിലും പ്രകടമാകും. ഈ അപകടസൂചനകളെ തിരിച്ചറിഞ്ഞ് വൈദ്യസഹായം തേടുന്നത് പൂർണമായ ഒരു രോഗമുക്തിക്ക് സഹായിക്കും.
1. നെഞ്ചിലെ അസ്വസ്ഥത
നെഞ്ചുവേദനയാണ് ഹൃദയാഘാതത്തിന്‍റെ ഏറ്റവും സാധാരണവും തിരിച്ചറിയാവുന്നതുമായ ലക്ഷണം. അതുപോലെ ഇടതു തോളിലും ഇടതു കൈകളിലും താടിയെല്ലുകളിലും ഈ വേദന അനുഭവപ്പെടാം. ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, പൊണ്ണത്തടി, കൊറോണറി ആർട്ടറി രോഗം തുടങ്ങിയ അപകട ഘടകങ്ങൾ ഹൃദയസ്തംഭനത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.
2. ശ്വാസതടസ്സം
ഹൃദയസ്തംഭനത്തിന്റെ ഏറ്റവും സാധാരണവും ആശങ്കാജനകവുമായ ലക്ഷണങ്ങളിൽ ഒന്നാണ് ശ്വാസതടസ്സം, ഇത് ശാരീരിക പ്രവർത്തനങ്ങൾക്കിടയിലോ കിടക്കുമ്പോഴോ വഷളാകുന്നു. ഹൃദയത്തിന് കാര്യക്ഷമമായി പമ്പ് ചെയ്യാൻ കഴിയാത്തതിനാൽ ശ്വാസകോശത്തിൽ ദ്രാവകം അടിഞ്ഞുകൂടുന്നതിനാലാണ് ഇത് സംഭവിക്കുന്നത്.
3. ബലഹീനതയും ക്ഷീണവും
മതിയായ വിശ്രമത്തിനു ശേഷവും തുടർച്ചയായ ഊർജ്ജക്കുറവ്, പേശികളിലേക്കും കലകളിലേക്കും ആവശ്യത്തിന് ഓക്സിജൻ അടങ്ങിയ രക്തം വിതരണം ചെയ്യാൻ ഹൃദയം പാടുപെടുന്നതിന്റെ സൂചനയായിരിക്കാം.
4. ക്ഷീണം
ഹാർട്ട് അറ്റാക്ക് ഉണ്ടാകുന്നതിന് 10 ദിവസമോ ഒരു മാസമോ മുമ്പോ മുതൽ ശരീരത്തിൽ ക്ഷീണം അനുഭവപ്പെടുമെന്ന് ഡോക്‌ടർമാർ പറയുന്നു. എന്നാൽ ഈ ലക്ഷണം പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് കൂടുതലായി കാണപ്പെടുന്നതെന്ന് 2019 ലെ നാഷണൽ ഹാർട്ട്, ലംഗ്, ബ്ലഡ് ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
5.വിയർപ്പ്:
ശരീരം വിയർക്കുന്നത് സാധാരണയാണ്. എന്നാൽ പ്രത്യക്ഷമായ കാര്യങ്ങൾ ഇല്ലാതെ നിങ്ങൾ അമിതമായി വിയർക്കുന്നുവെങ്കിൽ ഇത് അറ്റാക്കിന്‍റെ സൂചനയാകാം. ഹൃദയത്തിലേക്ക് ആവശ്യമായ രക്തം എത്താതെ വരുമ്പോൾ ശരീരം അമിതമായി വിയർക്കാൻ തുടങ്ങും. മാത്രമല്ല ചിലരിൽ ദഹന പ്രശ്‌നങ്ങൾ, ഓക്കാനം തടുങ്ങിയ ലക്ഷണങ്ങളും കണ്ടുവരുന്നതായി വിദഗ്‌ധർ പറയുന്നു.
6. ഭാര മാറ്റങ്ങൾ:
ദ്രാവകം നിലനിർത്തുന്നത് മൂലമുള്ള പെട്ടെന്നുള്ള ശരീരഭാരം വർദ്ധിക്കുകയോ വിശപ്പ് കുറയുന്നതും ഓക്കാനം മൂലമുള്ള അപ്രതീക്ഷിത ഭാരക്കുറവോ ഹൃദയസ്തംഭനത്തിന്റെ സൂചനയായിരിക്കാം. ശരീരഭാരം പെട്ടെന്ന് വർദ്ധിക്കുന്നത് - ഏതാനും ദിവസങ്ങൾക്കുള്ളിൽ 2-3 കിലോഗ്രാമിൽ കൂടുതൽ - ഗൗരവമായി കാണണം.
7. ബിപി കുറയാം
ചിലരില്‍ ഹൃദയാഘാതം സംഭവിക്കുന്നതിന് തൊട്ടു മുമ്പ് ബിപി കുറയാം. ഇതുമൂലം തലക്കറക്കവും അനുഭവപ്പെടാം.
8. കൈകളില്‍ മരവിപ്പ്, ഉത്കണ്ഠ
കൈകളിലെ മരവിപ്പും ചിലരില്‍ ഹാര്‍ട്ട് അറ്റാക്കിന്‍റെ സൂചനയായി ഉണ്ടാകാം. ഉത്കണ്ഠ, പേടി തുടങ്ങിയ വൈകാരിക ലക്ഷണങ്ങളും ചിലപ്പോൾ ഹൃദയാഘാതത്തിന് മുമ്പ് ഉണ്ടാവാം
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്