ശരീരം മെലിയുമെന്ന് കരുതി ഗ്രീൻ ടീ അധികം കുടിക്കേണ്ട; പണി കിട്ടും

JUNE 3, 2025, 2:58 AM

ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി ഇന്ന് ഭക്ഷണത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള ഏറ്റവും പ്രധാനപ്പെട്ട പാനീയങ്ങളിൽ ഒന്നാണ് ഗ്രീൻ ടീ. ഗ്രീൻ ടീയ്ക്ക് ധാരാളം ഗുണങ്ങളുണ്ടെന്നത് സത്യമാണ്. ഇതിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇതിന് ഒരു പ്രത്യേക ചായ രുചിയുണ്ട്. ചർമ്മത്തിന്റെയും നാഡികളുടെയും ആരോഗ്യം സംരക്ഷിക്കാനും ഗ്രീൻ ടീ സഹായിക്കുന്നു. സമ്മർദ്ദം കുറയ്ക്കുന്നതിനും ഇത് നല്ലതാണ്. 

ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ പലരും ഗ്രീൻ ടീ ഭക്ഷണത്തിന്റെ ഭാഗമാക്കിയിട്ടുണ്ട്. അമിതഭാരവും പൊണ്ണത്തടിയും ഇല്ലാതാക്കുക. അവർ അമിതമായ അളവിൽ ഇത് കുടിക്കുകയും ചെയ്യുന്നു. രാവിലെ വെറും വയറ്റിൽ ഗ്രീൻ ടീ കുടിക്കുന്നത് ശരീരത്തിന്റെ മെറ്റബോളിസം വർദ്ധിപ്പിക്കുകയും ശരീരത്തിലെ കൊഴുപ്പ് വേഗത്തിൽ കത്തിക്കുകയും ശരീരഭാരവും വയറിലെ കൊഴുപ്പും കുറയ്ക്കുകയും ചെയ്യുമെന്ന് ചില പഠനങ്ങൾ പറയുന്നു. ശരീരത്തിലെ കൊളസ്ട്രോൾ, പഞ്ചസാര എന്നിവയുടെ അളവ് കുറയ്ക്കാനും ഇത് സഹായിക്കും. എന്നാൽ ഗ്രീൻ ടീയ്ക്ക് ചില അപകടങ്ങളുണ്ട്.

ശുപാർശ ചെയ്യുന്ന അളവിൽ കൂടുതൽ ഗ്രീൻ ടീ കുടിച്ചാൽ അത് ദോഷകരമാകും. ഗ്രീൻ ടീയിൽ കഫീൻ അടങ്ങിയിട്ടുണ്ട്. ഒരു ദിവസം എട്ട് കപ്പിൽ കൂടുതൽ ഗ്രീൻ ടീ കുടിക്കുന്നത് ശരീരത്തിലെ കഫീന്റെ അളവ് വർദ്ധിപ്പിക്കും. ഇത് തലവേദനയ്ക്കും ക്രമരഹിതമായ ഹൃദയമിടിപ്പിനും കാരണമാകും. ചില പഠനങ്ങൾ പറയുന്നത് ഇത് കരളിനെ ബാധിക്കുമെന്നാണ്.

vachakam
vachakam
vachakam

ഗർഭിണികളും മുലയൂട്ടുന്ന സ്ത്രീകളും അമിത അളവിൽ ഗ്രീൻ ടീ കുടിക്കരുതെന്നാണ് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. കഫീൻ മുലപ്പാലിലേക്ക് കടക്കുകയും കുഞ്ഞിനെ ബാധിക്കുകയും ചെയ്യും. മുലയൂട്ടുന്ന അമ്മമാർ രണ്ട് കപ്പിൽ കൂടുതൽ ഗ്രീൻ ടീ കുടിക്കുന്നത് അപകടകരമാണ്. അതുപോലെ, ഓസ്റ്റിയോപൊറോസിസ് രോഗികളിൽ, അമിതമായ അളവിൽ ഗ്രീൻ ടീ മൂത്രത്തിലൂടെ പോകുന്ന കാൽസ്യത്തിന്റെ അളവ് വർദ്ധിപ്പിക്കും. ഇത് അസ്ഥികളുടെ ആരോഗ്യത്തിന് ദോഷം ചെയ്യും.

വിളർച്ചയും വിഷാദവും ഉള്ളവർ ഗ്രീൻ ടീ ഒഴിവാക്കുന്നതാണ് നല്ലതെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഹൃദ്രോഗമുള്ളവർ വലിയ അളവിൽ ഗ്രീൻ ടീ കുടിച്ചാൽ ഹൃദയമിടിപ്പ് വർദ്ധിക്കുമെന്ന് മുന്നറിയിപ്പുമുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam