പ്രസവാനന്തരം മിക്ക സ്ത്രീകളും അനുഭവിക്കുന്ന ഒരു സാധാരണ പ്രശ്നമാണ് കാഴ്ച പ്രശ്നങ്ങൾ. ഗർഭധാരണവും പ്രസവാനന്തരവും സ്ത്രീകളിൽ ചില സങ്കീർണതകൾക്ക് കാരണമാകും. ഇത് ഹോർമോണുകളുടെയും മാനസികാവസ്ഥയുടെയും സന്തുലിതാവസ്ഥയെ ബാധിക്കുന്നു. ശാരീരിക മാറ്റങ്ങളും പ്രകടമാണ്. പ്രസവശേഷം സ്ത്രീകൾ അനുഭവിക്കുന്ന ശാരീരികവും മാനസികവുമായ അവസ്ഥകളെ പൊതുവായി സൂചിപ്പിക്കുന്ന പദമാണ് പോസ്റ്റ്‌പാർട്ടം.
പ്രസവ ശേഷം സ്ത്രീകളിൽ കാണുന്ന കാഴ്ചാ പ്രശ്നങ്ങൾ എന്തൊക്കെയാണ്, അവയുടെ കാരണങ്ങൾ എന്തൊക്കെയെന്ന് വിശദീകരിക്കുകയാണ് ഡോ. അഗർവാൾസ് ഐ ഹോസ്പിറ്റലിലെ ഗ്ലൂക്കോമ,തിമിര ലാസിക് സർജൻ ഡോ. എം. ബവരിയ.
ഹോർമോണുകളിലെ വ്യതിയാനങ്ങൾ പ്രസവ ശേഷം ഒരു സ്ത്രീയുടെ ശരീരത്തിലെ ഈസ്ട്രജന്റെയും പ്രൊജസ്റ്റിറോണിന്റെയും അളവ് നന്നായി കുറയും. ഈ ഹോർമോൺ മാറ്റങ്ങൾ കോർണിയയുടെ ആകൃതിയിലും സാന്ദ്രതയിലും താൽക്കാലിക മാറ്റം വരുത്തുകയും അതുമൂലം കാഴ്ച മങ്ങുകയോ വികലമാവുകയോ ചെയ്യും. ഇനി കോൺടാക്റ്റ് ലെൻസുകൾ ധരിക്കുന്ന അമ്മമാരാണെങ്കിൽ അവർക്ക് ലെൻസ് ധരിക്കുന്നത് അസൗകര്യമായോ ചിലപ്പോൾ അത് ശരിയാകുന്നില്ല എന്നൊക്കെ തോന്നും. ഈ മാറ്റങ്ങൾ പലപ്പോഴും താൽകാലികമായിരിക്കും. എന്നാൽ അസ്വസ്ഥത കുറയില്ല.
പല സ്ത്രീകളിലും, പ്രത്യേകിച്ച് മുലയൂട്ടുന്ന സ്ത്രീകളിൽ, വരണ്ട കണ്ണുകൾ സാധാരണമാണ്, പ്രസവശേഷം ഏതാനും ആഴ്ചകൾക്കുള്ളിൽ കണ്ണുനീർ ഉത്പാദനം കുറയുന്നത് തുടരുന്നു. ഇത് കണ്ണുകൾ വരണ്ടതാക്കുകയും ചൊറിച്ചിൽ ഉണ്ടാക്കുകയും അസ്വസ്ഥത ഉണ്ടാക്കുകയും ചെയ്യും. തിളക്കമുള്ള വെളിച്ചത്തിൽ കണ്ണുകൾ തുറക്കുന്നത് ബുദ്ധിമുട്ടാക്കും. ഒരു കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും ബുദ്ധിമുട്ടാക്കും. ഇത് ഏറ്റവും പതിവ് ജോലികൾ പോലും ചെയ്യുന്നത് ബുദ്ധിമുട്ടാക്കും.
ഫ്ലൂയിഡ് നിലനിർത്തൽ പോസ്റ്റ്പാർട്ടം അമ്മമാരുടെ കൈകാലുകളെ മാത്രമല്ല, കണ്ണുകളെയും നന്നായി ബാധിക്കും. അധികമായുണ്ടാകുന്ന ദ്രാവകം കണ്ണിനു ചുറ്റും നീർക്കെട്ടുണ്ടാക്കുന്നു. ചിലപ്പോഴെങ്കിലും ഇത് കാഴ്ചക്ക് പ്രശ്നമുണ്ടാക്കുന്നു.ശരീരം സാധാരണ നിലയിലാകുമ്പോൾ കണ്ണുകളുടെ ആരോഗ്യവും സാധാരണ പോലാകാം.
ഉറക്കക്കുറവും ക്ഷീണവും ഉറക്കത്തിലുണ്ടാകുന്ന ചെറിയൊരു മാറ്റം പോലും കണ്ണുകളുടെ ആരോഗ്യത്തെ ബാധിക്കും. പ്രസവം കഴിഞ്ഞാൽ മാസങ്ങളെടുക്കും അമ്മമാർക്ക് സാധാരണ രീതിയിലുള്ള ഉറക്കം ലഭിക്കാം. കുഞ്ഞിനെ പരിചരിക്കുന്നതിനായി ഉറങ്ങാതെയിരിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തെ നന്നായി ബാധിക്കും.
ഇത് തലവേദനക്കും കാരണമാകും. അതുപോലെ സ്ക്രീൻ സമയം കൂടുന്നതും ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് ഇടയാക്കും. പ്രത്യേകിച്ച് രാത്രി വൈകിയും കുഞ്ഞുങ്ങളെ മുലയൂട്ടുന്ന അമ്മമാർ പലപ്പോഴും ഫോണിൽ വിഡിയോകളും മറ്റും കണ്ടായിരിക്കും സമയം പോക്കുന്നത്. ഇത് ഒഴിവാക്കണം.
പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യം പോസ്റ്റ്പാർട്ടത്തെ തുടർന്നുണ്ടാകുന്ന കണ്ണുകളുടെ പ്രശ്നങ്ങൾ പലപ്പോഴും താൽകാലികമാണ്. എന്നാൽ ചില ലക്ഷണങ്ങൾ ദീർഘകാല പ്രശ്നങ്ങളിലേക്ക് നയിക്കാം. രക്തസമ്മർദം മൂലം ഗർഭാവസ്ഥയിൽ ഉണ്ടാവാൻ ഇടയുള്ള പ്രശ്നങ്ങൾ ചിലപ്പോൾ കാഴ്ചാ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. ഇങ്ങനെ വരുമ്പോൾ അവഗണിക്കാതെ പെട്ടെന്നുതന്നെ ചികിത്സ തേടണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്