ഈച്ചയുൾപ്പടെയുളപ്രശ്നങ്ങൾ റസ്റ്ററൻ്റുകളിൽ നിങ്ങളെ അലട്ടുന്നുണ്ടങ്കിൽ പരാതിപ്പെടാൻ ഒരു ക്യു ആർ കോഡ് സ്കാൻ ചെയ്താൻ മാത്രം മതിയാകും. മനസ്സും വയറും നിറയ്ക്കാനായി റസ്റ്ററൻ്റുകളിൽ പോകുമ്പോൾ വൃത്തിഹീനമായ അന്തരീക്ഷമാണെങ്കിൽ അതുണ്ടാക്കുന്ന ബുദ്ധിമുട്ട് ചെറുതല്ല. എന്നാൽ ഇനി മുതൽ ഭക്ഷ്യസുരക്ഷയും ശുചിത്വവും മെച്ചപ്പെടുത്തുന്നതിനായാണ് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) പുതിയ സംവിധാനം നടപ്പാക്കുന്നത് റെസ്റ്ററന്റുകൾ, ഹോട്ടലുകൾ, കഫേകൾ, ഭക്ഷണശാലകൾ എന്നിവിടങ്ങളിൽ ഭക്ഷണത്തിന്റെ ഗുണനിലവാരമോ ശുചിത്വമോ സംബന്ധിച്ച പരാതികൾ QR കോഡ് സ്കാൻ ചെയ്ത് രജിസ്റ്റർ ചെയ്യാം.കുർ കോഡോ ആപ്പ് ലിങ്കോ റെസ്റ്റോറന്റുകളുടെ വെബ്സൈറ്റുകളിലും ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമുകളിലും ലഭ്യമാക്കണഫുഡ് സേഫ്റ്റി കണക്ട്' പോർട്ടൽ
https://foscos.fssai.gov.in/consumergrievance
എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഉപഭോക്താക്കൾക്ക് ഈ വെബ് ആപ്ലിക്കേഷനിലൂടെയോ, ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് 'ഫുഡ് സേഫ്റ്റി കണക്ട്' മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്തോ ചെയ്തോ പരാതികൾ രജിസ്റ്റർ ചെയ്യാം.എല്ലാ ഭക്ഷ്യ സ്ഥാപനങ്ങളും 'ഫുഡ് സേഫ്റ്റി കണക്ട്' മൊബൈൽ ആപ്പുമായി ബന്ധിപ്പിച്ച QR കോഡ് ബില്ലിംഗ് കൗണ്ടറുകളിലും ഡൈനിംഗ് ഏരിയകളിലും പ്രദർശിപ്പിക്കുക FSSAI- യുടെ നിർദേശം. കേടായ ഭക്ഷണം, പ്രാണികളോ ഫംഗസോ ഉള്ള ഭക്ഷണം, തെറ്റായ ലേബലിങ്, വൃത്തിഹീനമായ അന്തരീക്ഷം തുടങ്ങിയവയാണ് പരാതികളിൽ ഉൾപ്പെടുത്താവുന്നവ.ഭക്ഷണത്തിന്റെ ഗുണനിലവാരം, പാക്കേജിങ്, ശുചിത്വം, അല്ലെങ്കിൽ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ എന്നിവ സംബന്ധിച്ച പരാതികൾ പരാതികൾ എളുപ്പത്തിലും സുതാര്യമായും രജിസ്റ്റർ ചെയ്യാൻ ഈ സംവിധാനം ഉപഭോക്താക്കളെ സഹായിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്