ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കുന്നത് ഡിമെൻഷ്യ സാധ്യത 15 % വരെ കുറയ്ക്കും 

APRIL 22, 2025, 9:35 AM

ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കുന്നതിന് മരുന്നുകളും കഠിന പരിശീലനവും സ്വീകരിക്കുന്നത് ഡിമെൻഷ്യ സാധ്യത 15 ശതമാനം വരെ കുറയ്ക്കുമെന്ന് പുതിയ പഠനം.

“അനിയന്ത്രിതമായ രക്താതിമർദ്ദമുള്ള രോഗികളിൽ ആന്റിഹൈപ്പർടെൻസിവ് ചികിത്സയ്ക്ക് ഡിമെൻഷ്യ തടയാൻ കഴിയും”- പഠനത്തിന്റെ സഹ-രചയിതാവായ ടെക്സസ് യൂണിവേഴ്സിറ്റി സൗത്ത് വെസ്റ്റേൺ മെഡിക്കൽ സെന്ററിലെ പ്രൊഫ. ജിയാങ് ഹെ പറഞ്ഞു. 

ചൈനയിലെയും യുഎസിലെയും ഗവേഷകർ, ചൈനയിലെ 326 ഗ്രാമങ്ങളിലുള്ള ഉയർന്ന രക്തസമ്മർദ്ദമുള്ള 40 വയസ്സും അതിൽ കൂടുതലുമുള്ള 33,995 പേരെയാണ് ഈ പരീക്ഷണത്തിൽ ഉൾപ്പെടുത്തിയതെന്നും ചൈനയിലെയും യുഎസിലെയും ഗവേഷകർ നേച്ചർ മെഡിസിൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. 

vachakam
vachakam
vachakam

ഇവരില്‍ 17,407 പേർക്ക് "വില്ലേജ് ഡോക്ടർമാർ" എന്ന് വിളിക്കപ്പെടുന്ന നോൺ-ഫിസിഷ്യൻ കമ്മ്യൂണിറ്റി ഹെൽത്ത്കെയർ പ്രൊവൈഡർമാര്‍ രക്തസമ്മർദ്ദം കുറയ്ക്കാനുള്ള പരിശീലനങ്ങള്‍ നല്‍കി. രക്തസമ്മർദ്ദം കുറയ്ക്കുന്നതിനുള്ള സൗജന്യമോ വിലകുറഞ്ഞതോ ആയ മരുന്നുകൾ, അനുയോജ്യമായ അളവിൽ നൽകുന്ന ആരോഗ്യ പരിശീലനം, ശരീരഭാരം കുറയ്ക്കൽ, മദ്യം കുറയ്ക്കൽ, ഉപ്പ് കഴിക്കുന്നത് കുറയ്ക്കൽ തുടങ്ങിയ ജീവിതശൈലി മാറ്റങ്ങൾ, വീട്ടിൽ രക്തസമ്മർദ്ദം നിരീക്ഷിക്കുന്നതിനുള്ള ഉപകരണങ്ങളും നിർദ്ദേശങ്ങളും ഇതിൽ ഉൾപ്പെടുന്നു.

മറ്റൊരു ഗ്രൂപ്പിന് ജീവിതശൈലി മാറ്റങ്ങൾ ശുപാർശ ചെയ്യുകയും ചിലർ രക്തസമ്മർദ്ദം കുറയ്ക്കുന്നതിനുള്ള മരുന്നുകൾ കഴിക്കുകയും ചെയ്തെങ്കിലും, ഈ ഗ്രൂപ്പിന് വീട്ടിൽ സൗജന്യ രക്തസമ്മർദ്ദ മോണിറ്ററുകളോ മരുന്നുകളോ പരിശീലനമോ ലഭിച്ചില്ല.

നാല് വർഷത്തിന് ശേഷം നടത്തിയ തുടർ പഠനത്തിൽ, തീവ്ര രക്തസമ്മർദ്ദ മാനേജ്മെന്റ് ഗ്രൂപ്പിലെ ഡിമെൻഷ്യ സാധ്യത 15% കുറവാണെന്ന് സൂചിപ്പിക്കുന്നു. ഈ ഗ്രൂപ്പിൽ വൈജ്ഞാനിക വൈകല്യ സാധ്യതയും 16% കുറവാണെന്ന് പഠനം വെളിപ്പെടുത്തി.

vachakam
vachakam
vachakam

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, 2021-ൽ ലോകമെമ്പാടുമായി 57 ദശലക്ഷം ആളുകൾക്ക് ഡിമെൻഷ്യ കണ്ടെത്തിയിരുന്നു. ഉയർന്ന രക്തസമ്മർദ്ദം ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിലൂടെ രോഗികളില്‍ ഡിമെൻഷ്യ സാധ്യത 15% വരെ കുറയുമെന്നാണ് ഇപ്പോൾ ഗവേഷകർ പറയുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam