മദ്യം കഴിക്കുന്നത് പാൻക്രിയാറ്റിക് ക്യാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് ലോകാരോഗ്യ സംഘടന . ലോകാരോഗ്യ സംഘടന നടത്തിയ പഠനത്തിൽ മിതമായ മദ്യപാനം പോലും പാൻക്രിയാറ്റിക് ക്യാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് പറയുന്നു.
ഓസ്‌ട്രേലിയ, വടക്കേ അമേരിക്ക, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള രണ്ടര ദശലക്ഷം ആളുകളിൽ നിന്ന് ആരോഗ്യ വിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്.
ലോകാരോഗ്യസംഘടനയ്ക്ക് കീഴിലുള്ള ഇന്റർനാഷണൽ കാൻസർ റിസർച്ച് ഏജൻസിയാണ് പഠനം നടത്തിയത്. പാൻക്രിയാറ്റിക് കാൻസർ സാധ്യത കൂട്ടുന്ന പ്രധാന ഘടകമാണ് മദ്യമെന്ന് ഗവേഷകർ കണ്ടെത്തി. ദിനംപ്രതി ചെറിയൊരു ഗ്ലാസ് വൈൻ കുടിക്കുന്നതും 284 മില്ലി ബിയർ കുടിക്കുന്നതുമൊക്കെ പാൻക്രിയാറ്റിക് സാധ്യത മൂന്നുശതമാനം കൂട്ടുന്നുണ്ട്.
കടുത്ത മദ്യപാനികളിൽ അപകടസാധ്യത വീണ്ടും കൂടും. ദിവസവും പതിനഞ്ച് മുതൽ 30 ഗ്രാം മദ്യപിക്കുന്ന സ്ത്രീകളിൽ പാൻക്രിയാറ്റിക് കാൻസറിനുള്ള സാധ്യത 12ശതമാനം കൂടുതലാണ്.
പുരുഷന്മാരിൽ ദിവസവും 30 മുതൽ 60 ഗ്രാം വരെ കുടിക്കുന്നത് രോഗസാധ്യത 15ശതമാനം കൂട്ടുന്നു. 60 ഗ്രാമിന് മുകളിൽ കുടിക്കുന്ന പുരുഷന്മാരിൽ പാൻക്രിയാറ്റിക് കാൻസർ സാധ്യത 36ശതമാനവും കൂടുതലാണ്.
മദ്യപാനശീലം പാൻക്രിയാസിന് വീക്കമുണ്ടാക്കുകയും ഇതുവഴി പാൻക്രിയാറ്റിക് സെല്ലുകൾ തകരാറിലാവുകയും ജനിതകവ്യതിയാനത്തിനും കോശങ്ങളുടെ അനിയന്ത്രിതമായ വളർച്ചയ്ക്കും അതുവഴി കാൻസറിലേക്കും കാരണമാകുമെന്നാണ് കരുതുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

മനസ്സ് കൊടുക്കും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ; പ്രണയത്തിലും സൗഹൃദത്തിലും പരാജയപ്പെടാതിരിക്കാൻ പത്ത്
കൊളസ്ട്രോൾ മരുന്നുകൾ വൃക്കകളെ തകർക്കുമോ? ലക്ഷക്കണക്കിന് ആളുകളിൽ നടത്തിയ പഠനത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ
ലോകത്തെ വിറപ്പിക്കാൻ കോവിഡിന്റെ പുതിയ വകഭേദം 'സിക്കാഡ'; അതിവേഗം പടരുന്നു, ഇന്ത്യയും ജാഗ്രതയിൽ
സ്ഥിരമായ ജോലി ഇനി പഴങ്കഥ; എഐ യുഗത്തിൽ കരിയർ മാറ്റാൻ സിഗ് സാഗ്