സ്ക്രീൻ ടൈമും കാൻസർ രോഗവും തമ്മിൽ ഏതെങ്കിലും ബന്ധമുണ്ടോ? ഇത് സംബന്ധിച്ച പഠനങ്ങൾ പലയിടങ്ങളിലും നടക്കുന്നുണ്ട്. സ്‌ക്രീനുകൾ പുറപ്പെടുവിക്കുന്ന നീല വെളിച്ചത്തെക്കുറിച്ച് വിദഗ്ധർ ആശങ്കാകുലരാണ്. ഈ വെളിച്ചം നിങ്ങളെ ഉറങ്ങാൻ സഹായിക്കുന്ന മെലറ്റോണിന്റെ അളവ് കുറയ്ക്കുന്നു.
ഉറക്കക്കുറവ് സ്തന, വൻകുടൽ, പ്രോസ്റ്റേറ്റ് ഉൾപ്പെടെയുള്ള കാൻസറുകളുടെ അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ് നിലവിലെ ആശങ്ക. സ്‌ക്രീൻ സമയവും കാൻസറും തമ്മിലുള്ള ബന്ധം പല പഠനങ്ങളും സൂചിപ്പിക്കുന്നുണ്ടെങ്കിലും, ഇക്കാര്യത്തിൽ ഇതുവരെ തെളിവുകളോ സ്ഥിരീകരണമോ ഇല്ല.
സ്ക്രീൻ ഉപയോഗവും കാൻസർ സാധ്യതയും തമ്മിൽ നേരിട്ട് ഏതെങ്കിലും രീതിയിൽ ബന്ധമുണ്ടോ എന്നറിയാൻ ഇനിയും പഠനങ്ങൾ ഉണ്ടാകേണ്ടതുണ്ട്. എന്നിരുന്നാലും എത്ര സമയം സ്‌ക്രീനിന് മുന്നില്‍ ചിലവഴിക്കുന്നു എന്നതില്‍ നമുക്കൊരു ശ്രദ്ധയുണ്ടാകുന്നത് ആരോഗ്യകരമായ ജീവിതത്തിന് നല്ലതാണെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
സ്ക്രീൻ ടൈം നിയന്ത്രിക്കാൻ ഓരോ 20 മിനിറ്റിലും താത്ക്കാലികമായി സ്ക്രീനിൽ നോക്കുന്നത് നിർത്തുന്നത് നല്ലതായിരിക്കും.
തുടർന്ന്, 20 അടി അകലെയുള്ള എന്തെങ്കിലും ഒരു സാധനത്തിലേക്ക് 20 സെക്കൻഡ് നേരത്തേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുക.
നീല വെളിച്ചം തടയുന്നതിന് ഗ്ലാസുകൾ ഉപയോഗിക്കുക. ഉറങ്ങുന്നതിന് മുമ്പ് സ്‌ക്രീനിന് മുന്നില്‍ സമയം ചിലവഴിക്കുന്നത് ഒഴിവാക്കാം. പകരം, വായിക്കുന്നത് ശീലമാക്കുകയോ വിശ്രമിക്കുകയോ ചെയ്യാം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്