ന്യൂഡല്‍ഹി: കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച വരുടെ എണ്ണം പത്ത് ലക്ഷത്തോളം വരുമെന്ന് കേന്ദ്രസര്‍ക്കാര്‍. 2022 മുതല്‍ പ്രതിവര്‍ഷം രണ്ട് ലക്ഷത്തില്‍പ്പരം ആളുകള്‍ പൗരത്വം ഉപേക്ഷിച്ചതായി കേന്ദ്ര സര്‍ക്കാര്‍ കണക്കുകള്‍ സഹിതം വ്യക്തമാക്കി. മാത്രമല്ല സമ്പന്നരും ഉയര്‍ന്ന വൈദഗ്ധ്യമുള്ളവരുമായ ഇന്ത്യക്കാര്‍ക്കിടയില്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉപേക്ഷിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായും കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചു.
2024 ല്‍ 2.06 ലക്ഷം ഇന്ത്യക്കാരും 2023 ല്‍ 2.16 ലക്ഷം പേരും 2022 ല്‍ 2.25 ലക്ഷം പേരും പൗരത്വം ഉപേക്ഷിച്ചതായി കോണ്‍ഗ്രസ് എംപി കെ.സി വേണുഗോപാല്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. 2011 നും 2024 നും ഇടയില്‍ മൊത്തം 20.6 ലക്ഷത്തിലധികം ഇന്ത്യക്കാര്‍ പൗരത്വം ഉപേക്ഷിച്ചു, ഇതില്‍ പകുതിയോളം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലാണെന്നും സര്‍ക്കാര്‍ നല്‍കിയ കണക്കുകള്‍ വ്യക്തമാക്കുന്നു.
2021 ല്‍ ഇന്ത്യ വിട്ടത് 1.63 ലക്ഷം പേരും 2020 ല്‍ 85,256 പേരും ആയിരുന്നുവെന്നും മന്ത്രാലയം അറിയിച്ചു. കോവിഡ് സംബന്ധമായ പ്രതിസന്ധി കാരണമാണ് 2020 ല്‍ എണ്ണത്തില്‍ കുറവ് വന്നത്. ഇത് പത്തുവര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന കണക്കാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
