ലക്ക്നൗ: ഉത്തർപ്രദേശിലെ ഫറുഖാബാദ്, മൈൻപൂരി ജില്ലകളിൽ സ്കൂളുകളിൽ വിതരണം ചെയ്ത ആൽബെൻഡസോൾ ഗുളികകൾ കഴിച്ചതിന് ശേഷം 120-ലധികം വിദ്യാർത്ഥികളെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെയായിരുന്നു സംഭവം.ഫറുഖാബാദിൽ കമൽഗഞ്ച് ബ്ലോക്കിലെ രത്തോറ മൊഹദ്ദിൻപൂർ ഗ്രാമത്തിലുള്ള ജവഹർലാൽ പ്രേമാദേവി സ്കൂളിലെ വിദ്യാർത്ഥികളാണ് ചികിത്സ തേടിയവരില്‍ കൂടുതലും. ഗുളിക കഴിച്ച ശേഷം തലവേദന, ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടായ വിദ്യാർത്ഥികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സ നേടിയ വിദ്യാർത്ഥികൾ നിലവില്‍ നിരീക്ഷണത്തിലാണ്.
ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, ദേശീയ വിരവിമുക്ത ദിനത്തിന്‍റെ ഭാഗമായാണ് വിദ്യാർത്ഥികൾക്ക് ആൽബെൻഡസോൾ വിതരണം ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

യുപിഐ ഇടപാടുകൾ ഇനി പെട്ടെന്ന് നടക്കില്ല; 10,000 രൂപയ്ക്ക് മുകളിൽ അയക്കാൻ ഒരു
യുപി വോട്ടർ പട്ടിക പുതുക്കലിൽ ബിജെപി കോട്ടകൾക്ക് കനത്ത തിരിച്ചടി; മുസ്ലീം മേഖലകളേക്കാൾ
മണലാരണ്യത്തിൽ വിരിഞ്ഞ ഊർജ്ജ വിപ്ലവം; ഇന്ത്യയുടെ പവർ ഹൗസായി മാറുന്ന താർ മരുഭൂമി
എച്ച്ആർഡിഎസ് സെക്രട്ടറി അജി കൃഷ്ണനെതിരായ പരാതി; പെൺകുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി