പാല്‍ഘര്‍: മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയിലെ താരാപൂര്‍ബോയ്‌സര്‍ വ്യാവസായിക മേഖലയിലെ ഒരു ഫാര്‍മ കമ്പനിയില്‍ വിഷവാതക ദുരന്തത്തില്‍ നാല് മരണം. ഫാക്ടറിയില്‍ ചോര്‍ന്ന നൈട്രജന്‍ വാതകം ശ്വസിച്ചാണ് കമ്പനി ജീവനക്കാര്‍ മരിച്ചത്. രണ്ട് പേരുടെ നില ഗുരുതരമാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
മുംബൈയില്‍ നിന്ന് 130 കിലോമീറ്റര്‍ അകലെ ബോയ്‌സറിലെ വ്യാവസായിക മേഖലയിലുള്ള മെഡ്‌ലി ഫാര്‍മയില്‍ വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് അപകടം നടന്നത്. ഉച്ചയ്ക്ക് 2.30 നും 3 നും ഇടയില്‍ കമ്പനിയുടെ ഒരു യൂണിറ്റില്‍ നൈട്രജന്‍ വാതകം ചോര്‍ന്നതായും അത് അവിടെ ജോലി ചെയ്യുന്ന ജീവനക്കാരെ ബാധിച്ചതായും പാല്‍ഘര്‍ ജില്ലാ ദുരന്ത നിവാരണ സെല്‍ മേധാവി വിവേകാനന്ദ് കദം പറഞ്ഞു.
'ആറ് തൊഴിലാളികളെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു, അതില്‍ നാല് പേര്‍ വൈകുന്നേരം 6.15 ഓടെ മരിച്ചു,' അദ്ദേഹം പറഞ്ഞു. മറ്റ് രണ്ട് പേരെ പ്രാദേശിക ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്