പുകമഞ്ഞ്; യമുന എക്സ്പ്രസ്‍വേയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് തീപിടിച്ചു; നാല് മരണം

DECEMBER 16, 2025, 7:14 AM

ലഖ്‌നൗ: കനത്ത പുകമഞ്ഞിൽ  ഉത്തർപ്രദേശിലെ മഥുരയിൽ യമുന എക്‌സ്പ്രസ്‌വേയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു. നാല് പേർ മരിച്ചു.

25 പേരെ രക്ഷപ്പെടുത്തി. ഒരു ബസ് ഉൾപ്പെടെ ചില വാഹനങ്ങൾക്ക് തീപിടിച്ചു. ഏറെ പരിശ്രമത്തിനൊടുവിലാണ് തീ അണച്ചത്.

ഡൽഹി-ആഗ്ര എക്‌സ്പ്രസ്‌വേയിൽ കനത്ത പുകമഞ്ഞിനെ തുടർന്ന് ദൃശ്യപരത കുറഞ്ഞതിനാലാണ് അപകടം സംഭവിച്ചത്. ഏഴ് ബസുകളും മൂന്ന് കാറുകളും കൂട്ടിയിടിച്ചാണ് അപകടം. കൂട്ടിയിടിയെ തുടർന്ന് ചില വാഹനങ്ങൾക്ക് തീപിടിച്ചു.

vachakam
vachakam
vachakam

അഗ്നിശമന സേനാംഗങ്ങളും പോലീസും ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയതായി സീനിയർ പോലീസ് സൂപ്രണ്ട് (എസ്‌എസ്‌പി) ശ്ലോക് കുമാർ പറഞ്ഞു. നാല് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. പരിക്കേറ്റവരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി എഎസ്‌പി പറഞ്ഞു.

പരിക്കേറ്റവരിൽ ആരുടെയും നില ഗുരുതരമല്ലെന്ന് അദ്ദേഹം പറഞ്ഞു. പോലീസ് വാഹനങ്ങളിൽ യാത്രക്കാരെ വീട്ടിലേക്ക് കൊണ്ടുപോകാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് എഎസ്‌പി പറഞ്ഞു. തടസ്സപ്പെട്ട ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam