ഡൽഹി: ഡൽഹിയിൽ കനത്ത മഴയിൽ മതിൽ ഇടിഞ്ഞ് 7 പേർ മരിച്ചു. ഹരി നഗറിൽ ആണ് മതിൽ ഇടിഞ്ഞു വീണത്. 4 പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചവരിൽ 2 സ്ത്രീകളും രണ്ടു കുട്ടികളും ഉൾപ്പെടുന്നു.
ഡൽഹിയിൽ പുലർച്ചെ മുതൽ കനത്ത മഴ പെയ്തതിനാൽ വസന്ത് കുഞ്ച്, ആർ.കെ. പുരം, കൊണാട്ട് പ്ലേസ്, മിന്റോ ബ്രിഡ്ജ് എന്നിവയുൾപ്പെടെ നിരവധി പ്രദേശങ്ങൾ വെള്ളക്കെട്ടിനടിയിലാണ്.
താഴ്ന്ന പ്രദേശങ്ങളിൽ എല്ലാം വെള്ള കയറി തുടങ്ങിയിട്ടുണ്ട്. പൊതുജനങ്ങൾക്ക് ജാഗ്രത നിർദേശം നൽകി. വിമാന സർവീസുകളെയും ശക്തമായി മഴ ബാധിച്ചിട്ടുണ്ട്.
പല ട്രെയിനുകളും വൈകിയാണ് ഓടുന്നത്. കാന്ത മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകിയ മുന്നറിയിപ്പിൽ പറയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്