ബിജാപ്പൂര്‍: ഛത്തീസ്ഗഡിലെ ബിജാപ്പൂര്‍ ജില്ലയില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ ഒരു ജവാന് വീരമൃത്യു. ഐഇഡി (കുഴിബോംബ്) പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിലാണ് ജവാൻ കൊല്ലപ്പെട്ടത്. ജില്ലാ റിസര്‍വ് ഗാര്‍ഡ് (ഡിആര്‍ജി) ജവാനാണ് വീരമൃത്യു വരിച്ചത്. അപകടത്തിൽ മൂന്ന് പേര്‍ക്ക് പരിക്കേറ്റു എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം നിഗേഷ് നാഗ് എന്ന ജവാനാണ് ജീവന് നഷ്ടമായത്. ഡിആര്‍ജി സംഘം ഇന്ദ്രാവതി ദേശീയോദ്യാനത്തിനുള്ളില്‍ നക്സല്‍ വിരുദ്ധ ഓപ്പറേഷന് നടത്തുന്നതിനിടെയായിരുന്നു ഇന്ന് രാവിലെ സ്ഫോടനമുണ്ടായത്. ഞായറാഴ്ച്ചയായിരുന്നു ഓപ്പറേഷന് ആരംഭിച്ചത്.
പരിക്കേറ്റ് മൂന്ന് സൈനികര്‍ക്കും സംഭവസ്ഥലത്ത് വച്ചുതന്നെ പ്രഥമശുശ്രൂഷ നല്‍കുകയും ഇവരെ വനമേഖലയില്‍ നിന്ന് മാറ്റിക്കൊണ്ടിരിക്കുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്