മുംബൈ: അമേരിക്ക, ബ്രിട്ടന്, യൂറോപ്യന്‍ യൂണിയന് രാജ്യങ്ങളുടെ ഉപരോധമുള്ള ടാങ്കര്‍കപ്പലുകള്‍ക്ക് അദാനി തുറമുഖങ്ങളിലും വിലക്ക്.
അദാനി പോര്‍ട്ടിന്റെ നീക്കം ഇന്ത്യയിലേക്ക് റഷ്യന്‍ എണ്ണയുടെ വരവിനെ ബാധിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. റഷ്യയില്‍നിന്നുള്ള അസംസ്കൃത എണ്ണ കൂടുതലും ഉപരോധമുള്ള ടാങ്കറുകള്‍ വഴിയാണ് ഇന്ത്യന്‍ തീരത്തേക്കെത്തുന്നത്.
അദാനിഗ്രൂപ്പിനെതിരേ അമേരിക്കയില്‍ കേസ് വരുകയും ഇത് ഒഴിവാക്കാനുള്ള കമ്പനിയുടെ ശ്രമം തടസ്സപ്പെടുകയും ചെയ്ത പശ്ചാത്തലത്തില്‍ക്കൂടിയാണ് അദാനി പോര്‍ട്സിന്റെ നടപടിയെന്നത് ശ്രദ്ധേയമാണ്.
ഉപരോധം വന്നതിനുശേഷം രജിസ്ട്രേഷനില്ലാത്ത ഷാഡോ ടാങ്കറുകള്‍ വഴിയും റഷ്യന്‍ എണ്ണയുടെ നീക്കം നടക്കുന്നുണ്ട്. പഞ്ചാബിലെ ഭട്ടിന്‍ഡയിലുള്ള എച്ച്പിസിഎല്‍-മിത്തല്‍ എനര്‍ജി ലിമിറ്റഡിന്റെ റിഫൈനറിയിലേക്ക് അസംസ്കൃത എണ്ണ എത്തിക്കുന്നത് അദാനിയുടെ മുന്ദ്ര തുറമുഖം വഴിയാണ്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും ഈ തുറമുഖം എണ്ണയെത്തിക്കാന്‍ ഉപയോഗിക്കുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

എയർ ഇന്ത്യ സിഇഒ ക്യാംപ്ബെൽ വിൽസൺ രാജിവെച്ചു
ദമ്പതികൾ ഒരുമിച്ച് ഇൻകം ടാക്സ് റിട്ടേൺ ഫയൽ ചെയ്യണോ? ഇന്ത്യയിലെ നികുതി നിയമങ്ങൾ
ശത്രുക്കളെ തകർക്കാൻ 'കമികാസെ' ഡ്രോണുകൾ; ഇന്ത്യൻ സൈന്യത്തിന് കരുത്തായി ഗുജറാത്ത് കമ്പനിയുടെ ആയുധങ്ങൾ
ഇന്ധനക്ഷാമം ഒഴിവാക്കാൻ ഇന്ത്യയുടെ കരുതല്‍; എണ്ണ ശുദ്ധീകരണ ശാലകളിലെ അറ്റകുറ്റപ്പണികൾ മാറ്റിവെച്ചു; ഹോർമുസ്