ദില്ലി: ദില്ലി മദ്യനയ അഴിമതി കേസിൽ സിബിഐക്ക് കനത്ത തിരിച്ചടി. ദില്ലി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി.
മദ്യനയത്തിലെ അഴിമതിയിൽ സിബിഐ എടുത്ത കേസിലാണ് ദില്ലി റോസ് അവന്യൂ സിബിഐ കോടതിയുടെ നടപടി.
കുറ്റപത്രത്തിൽ കുറെ കാര്യങ്ങളിൽ അവ്യക്തത വേണമെന്ന് ചൂണ്ടിക്കാട്ടിയാണ് എല്ലാ പ്രതികളെയും കേസിൽ നിന്ന് ഒഴിവാക്കിയത്.
തെളിവുകളില്ലാതെ കേസിൽ ഉൾപ്പെടുത്തിയതിന് സിബിഐയെ കോടതി രൂക്ഷമായി വിമർശിച്ചു. കൃത്യമായ തെളിവുകളോ മൊഴികളോ ഇല്ലാതെ പ്രതി ചേർത്തതിനെതിരെ കോടതി കടുത്ത ഭാഷയിൽ വിമർശിച്ചു.
സത്യം ജയിച്ചുവെന്ന് അരവിന്ദ് കെജ്രിവാൾ മാധ്യമങ്ങളോട് പ്രതികരിച്ചു. കേസ് വലിയ ഗൂഢാലോചന ആയിരുന്നുവെന്ന് വ്യക്തമായിയെന്നും അദ്ദേഹം പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

അരുണാചൽ പ്രദേശിലെ സ്ഥലപ്പേരുകൾ മാറ്റി ചൈന; വിട്ടുവീഴ്ചയില്ലാതെ ഇന്ത്യ, ശക്തമായ ഭാഷയിൽ മുന്നറിയിപ്പ്
തിരഞ്ഞെടുപ്പ് തീയതികളിൽ കാലാവസ്ഥയും നിർണ്ണായകമാകും; ജനുവരി, ഫെബ്രുവരി മാസങ്ങളിലേക്ക് മാറിയേക്കുമെന്ന് സൂചന
അമർനാഥ് യാത്ര ജൂലൈ 3 മുതൽ; ഏപ്രിൽ 15 മുതൽ രജിസ്ട്രേഷൻ ആരംഭിക്കും
ചെവിക്കുള്ളിൽ ജെ.ബി.എൽ ഇയർബഡ് പൊട്ടിത്തെറിച്ചു: രാജസ്ഥാനിൽ വിദ്യാർത്ഥിനിക്ക് പരിക്ക്; അന്വേഷണം പ്രഖ്യാപിച്ച് കമ്പനി