സീതാദേവിയുടെ ജന്മസ്ഥലമെന്ന് വിശ്വസിക്കപ്പെടുന്ന ബീഹാറിലെ സീതാമർഹി അനേകം തീർത്ഥാടകരെ ആകർഷിക്കുന്ന പുണ്യസങ്കേതമാണ്. സീതാമർഹിയിലെ പുനൗര ധാമിലുള്ള മാ ജാനകി മന്ദിറിന്റെ പുനർവികസനത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വെള്ളിയാഴ്ച (ഓഗസ്റ്റ് 8, 2025) തറക്കല്ലിട്ടു. 2025 ജൂലൈ 1 ന് ക്ഷേത്ര സമുച്ചയത്തിന്റെ സമഗ്ര വികസനത്തിനായി ബീഹാർ മന്ത്രിസഭ 882.87 കോടി രൂപ അനുവദിച്ചിരുന്നു. ഹിന്ദു വിശ്വാസങ്ങളെയും പാരമ്പര്യങ്ങളേയും സംരക്ഷിക്കും വിധം എപ്രകാരമാണോ അയോധ്യാ രാമ മന്ദിറിൻ്റെ നിർമ്മാണം യാഥാർത്ഥ്യമാക്കിയത് അതിനെക്കാളും മികച്ച രീതിയിലായിരിക്കും സീതാമർഹിയിലെ ജാനകി മന്ദിർ പുന: വികസനമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി ചടങ്ങിൽ സൂചിപ്പിച്ചു. അയോധ്യയിലെ മഹത്തായ രാമക്ഷേത്രത്തിന്റെ മാതൃകയിൽ ക്ഷേത്രം വികസിപ്പിക്കുമെന്ന് ശ്രീ ഷാ പറഞ്ഞു. മുഖ്യമന്ത്രി നിതീഷ് കുമാറും മറ്റ് നിരവധി കേന്ദ്രമന്ത്രിമാരും ചടങ്ങിൽ സന്നിഹിതരായിരുന്നു
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്