2003ൽ ധർമ്മസ്ഥലത്ത് നിന്ന് കാണാതായി, അനന്യയുടെ തിരോധാനക്കേസ് അന്വേഷണം എസ്ഐടിക്ക് 

AUGUST 21, 2025, 9:25 AM

മം​ഗളൂരു: 2003ൽ ധർമ്മസ്ഥല ക്ഷേത്രപരിസരത്ത് നിന്ന് കാണാതായ മെഡിക്കൽ വിദ്യാർത്ഥിനിയായ അനന്യ ഭട്ടിന്റെ കേസ്  പ്രത്യേക അന്വേഷണ സംഘത്തിന് (എസ്‌ഐടി) കൈമാറി. 

പെൺകുട്ടിയുടെ അമ്മ 2025 ജൂലൈ 15 ന് ധർമ്മസ്ഥല പൊലീസ് സ്റ്റേഷനിൽ കാണാതായതായി പരാതി നൽകിയതിനെ തുടർന്നാണ് എസ്ഐടിക്ക് കൈമാറിയത്. 

പരാതിയുടെ അടിസ്ഥാനത്തിൽ, വിശദമായ അന്വേഷണത്തിനായി കേസ് എസ്‌ഐടിക്ക് കൈമാറിക്കൊണ്ട് ഡയറക്ടർ ജനറലും ഇൻസ്‌പെക്ടർ ജനറലും (ഡിജി & ഐജിപി) 2025 ഓഗസ്റ്റ് 19 ന് ഉത്തരവുകൾ പുറപ്പെടുവിച്ചു. 

vachakam
vachakam
vachakam

20 വയസായിരുന്ന അനന്യ ഭട്ടിനെ 2003 ൽ രണ്ട് സുഹൃത്തുക്കൾക്കൊപ്പം ധർമ്മസ്ഥല ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാണ് കാണാതായതെന്ന് അമ്മ സുജാത പരാതിയിൽ പറഞ്ഞിരുന്നു. അന്ന് താൻ കൊൽക്കത്തയിൽ ജോലി ചെയ്യുകയായിരുന്നു. 

മകളുടെ ഭൗതികാവശിഷ്ടങ്ങൾ കണ്ടെത്തിയാൽ, ശരിയായ ഡിഎൻഎ പരിശോധനക്ക് ശേഷം എനിക്ക് കൈമാറണമെന്നും ഹിന്ദു ആചാരങ്ങൾക്കനുസൃതമായി മാന്യമായ അന്ത്യകർമങ്ങൾ ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നുവെന്നും സുജാത ഭട്ട് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam