ഡൽഹി: അർജന്‍റീന സൂപ്പർതാരം ലയണൽ മെസ്സി ഇന്ന് ഡൽഹിയിൽ എത്തും.തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും.കൂടിക്കാഴ്ചക്ക് പിന്നാലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന സെലിബ്രിറ്റി ഫുട്ബോൾ മത്സരത്തിലും മെസ്സി പന്ത് തട്ടും.
കൊൽക്കത്ത, ഹൈദരാബാദ് മുംബൈ എന്നിവിടങ്ങളിലെ സന്ദർശനത്തിന് ശേഷമാണ് മെസ്സി ഡൽഹിയിൽ എത്തുന്നത്.സുവാരസും റോഡ്രിഗോ ഡി പോളും മെസ്സിക്കൊപ്പമുണ്ടെന്നാണ് പുറത്തു വരുന്ന വിവരം.
അതേസമയം, ഇന്നലെ മുംബൈയിലെ ചടങ്ങിൽ സച്ചിന്‍ തന്‍റെ പത്താം നമ്പര്‍ ജഴ്‌സി മെസ്സിക്ക് സമ്മാനിച്ചിരുന്നു.ഡൽഹിയിലെ പരിപാടിക്ക് ശേഷം മെസ്സി നാട്ടിലേക്ക് മടങ്ങും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
