കശ്മീർ: ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ ഉണ്ടായ, വൻ മേഘവിസ്ഫോടനത്തിലും ഉരുൾപൊട്ടലിലും മരണ സംഖ്യ ഉയരുന്നു.
ഏറ്റവുമൊടുവിൽ പ്രാദേശിക മാധ്യമങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം അനുസരിച്ച് കിഷ്ത്വാറിലെ മരണം 36 കടന്നു. 54 പേരെ കാണാതായിട്ടുണ്ട്.
വ്യാഴാഴ്ച ഉച്ച കഴിഞ്ഞുണ്ടായ മേഘവിസ്‌ഫോടനത്തെ തുടർന്ന് മിന്നൽ പ്രളയം ഉണ്ടാവുകയായിരുന്നു. രക്ഷാപ്രവർത്തനം തുടരുകയാണ്.
കിഷ്ത്വാറിലെ മചൈൽ മാതാ തീർത്ഥാടന കേന്ദ്രത്തിലേയ്ക്കുള്ള പാത ആരംഭിക്കുന്നിടത്താണ് മേഘവിസ്‌ഫോടനവും പെട്ടെന്നുള്ള വെള്ളപ്പൊക്കവും ഉണ്ടായത്. സംഭവത്തെ തുടർന്ന് ക്ഷേത്രത്തിലേക്ക് യാത്രാ നിരോധനം ഏർപ്പെടുത്തിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. തീർത്ഥാടകരെ ഒഴിപ്പിക്കുന്നത് വീഡിയോ ദൃശ്യങ്ങളിൽ കാണാം.
ചോസിതി പ്രദേശത്ത് ഉണ്ടായ വലിയ മേഘവിസ്‌ഫോടനം ഗണ്യമായ നാശനഷ്ടങ്ങൾക്ക് കാരണമായേക്കാമെന്ന് കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ് വ്യക്തമാക്കിയ ഭരണകൂടം ഉടൻ തന്നെ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ജിതേന്ദ്ര സിങ് പറഞ്ഞു. ഇതുവരെ 20 ഓളം മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നാണ് പിടിഐ റിപ്പോർട്ട് ചെയ്യുന്നത്. പ്രദേശത്തെ നിരവധി വീടുകളും മലവെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയിട്ടുണ്ടെന്നാണ് മനസിലാകുന്നത്.
BREAKING: Cloudburst in Chositi area of Padder, Kishtwar, Jammu and Kashmir. NDRF teams, helicopters on the site #Cloudburst #JammuAndKashmir pic.twitter.com/YwHe2P1QGN
— Vani Mehrotra (@vani_mehrotra) August 14, 2025
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്