ദില്ലി: ബംഗ്ലാദേശി ഭീകരര്‍ രാജ്യത്ത് സ്ഫോടനങ്ങള്‍ നടത്താൻ ലക്ഷ്യമിട്ടിരുന്നതായി വിവരം. ലഷ്ക്കര്‍ ഇ ത്വയ്ബയുടെ സ്ലീപ്പര്‍ സെല്ലുകളാണ് അറസ്റ്റിലായ ഭീകരര്‍.
ബംഗ്ലാദേശിൽ നിന്ന് കൂടുതൽ ഭീകരരെ ഷബീർ ഇന്ത്യയിലേക്ക് കടത്തിയെന്ന വിവരവും അന്വേഷണ സംഘത്തിന് ലഭിച്ചു.തമിഴ്നാട്ടിലെ തിരിപ്പൂരിൽ നിന്നും പശ്ചിമ ബംഗാളിൽ നിന്നുമാണ് എട്ടുപേരെ ഇന്നലെ ദില്ലി പൊലീസ് പിടികൂടിയത്. ബംഗ്ലാദേശിൽ നിന്ന് ഇന്ത്യയിലേക്ക് അനധികൃതമായി കടന്നവരാണ് ഇവരെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.
അറസ്റ്റിലായ എട്ടു ഭീകരരെയും ഷബീര്‍ അഹമ്മദ് എന്ന ജമ്മു കശ്മീര്‍ സ്വദേശിയാണ് നിയന്ത്രിച്ചത്. ഇയാള്‍ക്ക് ലഷ്ക്കര്‍ തലവൻ ഹഫീസ് സെയിദുമായി നേരിട്ട് ബന്ധമുണ്ടെന്ന വിവരവും പുറത്തുവന്നു.
സ്ഫോടക വസ്തുക്കളും ആയുധങ്ങളും ശേഖരിക്കാൻ ഇയാള്‍ നിര്‍ദേശിച്ചു. അറസ്റ്റിലായ ഭീകരൻ ഉമര്‍ നടത്തിയ വെളിപ്പെടുത്തലിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമായത്. ഷബീറിന്റെ ദില്ലി യാത്രകള്‍ സ്പെഷ്യൽ സെൽ പരിശോധിക്കുകയാണ്. ഷബീര്‍ പലതവണ ഷെഹീൻ ബാഗിൽ എത്തിയതായുള്ള വിവരം ലഭിച്ചു.
ദില്ലിയിലെ പത്ത് ഇടങ്ങളിൽ ഒരാഴ്ച്ച് മുൻപ് പ്രചരിച്ച FREE KASHMIR പോസ്റ്ററിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷമാണ് ഭീകരസംഘത്തിലേക്ക് എത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

പാക് ചാരവലയം തകർത്തു; ഇന്ത്യൻ സൈനിക താവളങ്ങൾ നിരീക്ഷിക്കാൻ ചൈനീസ് സിസിടിവി ക്യാമറകൾ
മൂന്ന് വർഷത്തിനിടയിലെ റെക്കോർഡ് നിരക്ക്; ട്രംപ് ഉപരോധ ഭീഷണി കുറഞ്ഞതോടെ റഷ്യയിൽ നിന്ന്
തിരഞ്ഞെടുപ്പ് തിരക്കിൽ വോട്ടർമാരുടെ അവകാശങ്ങൾ ഹനിക്കരുത്; ബംഗാൾ കേസിലെ ഹർജി പരിഗണിക്കവെ സുപ്രീം
തിരഞ്ഞെടുപ്പിൽ ബയോമെട്രിക് മുഖംതിരിച്ചറിയൽ സംവിധാനം; സാധ്യതകൾ പരിശോധിക്കാമെന്ന് സുപ്രീം കോടതി