ബംഗാള്‍ ഗവര്‍ണര്‍ സി.വി ആനന്ദബോസിന് വധഭീഷണി; സുരക്ഷ ശക്തമാക്കി പൊലീസ്, വധഭീഷണി ഇ-മെയില്‍ വഴി

JANUARY 8, 2026, 6:55 PM

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ ഗവര്‍ണര്‍ സി.വി ആനന്ദബോസിന് വധഭീഷണി. വ്യാഴാഴ്ച രാത്രി ഇ-മെയില്‍ വഴിയാണ് ഭീഷണിസന്ദേശം ലഭിച്ചതെന്നും തുടര്‍ന്ന് അദ്ദേഹത്തിന്റെ സുരക്ഷ കര്‍ശനമാക്കിയതായും ലോക്ഭവന്‍ വൃത്തങ്ങള്‍ അറിയിച്ചു.

സ്‌ഫോടനമുണ്ടാകുമെന്നാണ് ഭീഷണി. പ്രതി തന്റെ മൊബൈല്‍ നമ്പറും സന്ദേശത്തില്‍ ചേര്‍ത്തിട്ടുണ്ടെന്നും അറസ്റ്റ് ഉടനുണ്ടാകുമെന്നുമാണ് വിവരം. മുഖ്യമന്ത്രി മമതാ ബാനര്‍ജിയേയും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്.

ഗവര്‍ണറുടെ സുരക്ഷയുറപ്പാക്കാന്‍ സംസ്ഥാന പൊലീസും സിആര്‍പിഎഫും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. സെഡ്-പ്ലസ് സുരക്ഷയുള്ള ആനന്ദബോസിന് സുരക്ഷയ്ക്കായി ഏകദേശം 60-70 കേന്ദ്ര പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam