ധർമസ്ഥല വെളിപ്പെടുത്തലിൽ വൻ ട്വിസ്റ്റ്. വെളിപ്പെടുത്തൽ നടത്തിയ സാക്ഷിയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചെന്ന് ആരോപിച്ചാണ് അറസ്റ്റ് എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം ഇന്ന് രാവിലെ 11 മണിയോടെ എസ്‌ഐടി ഉദ്യോഗസ്ഥർ ഇയാളെ ബെൽത്തങ്ങാടി കോടതിയിൽ ഹാജരാക്കും. ഏകദേശം 17 മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്. നൂറിലേറെ മൃതദേഹങ്ങൾ കുഴിച്ചിട്ടിരുന്നു എന്നായിരുന്നു സാക്ഷിയുടെ മൊഴിയെങ്കിലും, ഒരു തെളിവുപോലും ലഭിക്കാതായതോടെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റിലേക്ക് നീങ്ങിയത്.
എന്നാൽ വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ ഇന്ന് പുലർച്ചെ അഞ്ച് മണി വരെ എസ്‌ഐടി മേധാവി പ്രണവ് മൊഹന്തി സാക്ഷിയായ ചോദ്യം ചെയ്ത് വരികയായിരുന്നു. തുടർന്നാണ് പരാതി വ്യാജമെന്ന് അന്വേഷണത്തിൽ എസ്ഐടി കണ്ടെത്തിയത്. ഇതിന് പിന്നാലെ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്