പാറ്റ്‌ന: ആയുഷ് ഡോക്‌ടർമാർക്ക് നിയമനക്കത്തുകൾ നൽകുന്നതിനിടെ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ വനിതാ ഡോക്‌ടറുടെ ഹിജാബ് വലിച്ചുതാഴ്‌ത്തിയ സംഭവം വൻ വിവാദമാകുന്നു. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ പ്രതിപക്ഷവും ജനങ്ങളും ഉൾപ്പെടെ നിരവധിപേർ ആണ് എതിർപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.
അതേസമയം നുസ്രത്ത് പർവീൻ എന്ന ഡോക്‌ടറുടെ ഹിജാബാണ് മുഖ്യമന്ത്രി മാറ്റിയത്. നിയമനക്കത്ത് നൽകിയ ശേഷം നിതീഷ് കുമാർ അവരുടെ ശിരോവസ്‌ത്രത്തിന് നേരെ ആംഗ്യം കാണിക്കുന്നത് വീഡിയോയിൽ കാണാം. ഉടൻ തന്നെ ചിരിച്ചുകൊണ്ട് നിതീഷ് അവരുടെ ഹിജാബ് വലിച്ചു താഴ്‌ത്തുകയായിരുന്നു. സമീപത്തുണ്ടായിരുന്ന ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി നിതീഷ് കുമാറിനോട് അത് ചെയ്യരുതെന്ന് ആംഗ്യം കാണിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
