ന്യൂഡൽഹി: രാഷ്ട്രീയ സ്വയം സേവക സംഘത്തെ വിമർശിച്ച കോൺഗ്രസ് നേതാവിന് ശക്തമായ മറുപടിയുമായി ബി.ജെ.പി. ആർ.എസ്.എസ് താലിബാനു തുല്യമാണെന്ന മുൻ എം.പിയും കർണാടക എം.എൽ.എയുമായ ബി.കെ. ഹരിപ്രസാദിന്റെ വാക്കുകളാണ് ബി.ജെ.പിയെ ചൊടിപ്പിച്ചത്.
രാജ്യത്തെ സൈന്യത്തെയും ഭരണഘടനാ സ്ഥാപനങ്ങളെയും സനാതന ധർമത്തെയും സാമൂഹിക സംഘടനകളെയുമെല്ലാം അവഹേളിക്കുന്നത് കോൺഗ്രസ് മുഖമുദ്രയാക്കി മാറ്റുകയാണെന്ന് ബി.ജെ.പി വക്താവ് ഷെഹ്‌സാദ് പൂനെവാല പറഞ്ഞു. ദേശീയ പ്രസ്ഥാനങ്ങളെ അവഹേളിക്കുന്ന കോൺഗ്രസ് നിലപാടുകളെ കോടതികൾ വരെ വിമർശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസാണ് താലിബാനു തുല്യം പെരുമാറുന്നത്. എന്തുകൊണ്ടാണ് മഹാത്മ ഗാന്ധിയും ജയപ്രകാശ് നാരായണനും ആർ.എസ്.എസിനെ പുകഴ്ത്തി സംസാരിച്ചതെന്ന് കോൺഗ്രസുകാർ ആലോചിക്കണമെന്നും ഷെഹ്‌സാദ് പൂനെവാലെ പറഞ്ഞു. കോൺഗ്രസ് നേതാവും പിന്നീട് രാഷ്ട്രപതിയുമായ പ്രണബ് മുഖർജി ആർ.എസ്.എസ് ആസ്ഥാനം സന്ദർശിച്ചത് കോൺഗ്രസ് മറന്നു പോകരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ആർ.എസ്.എസ് രാജ്യത്തെ സമാധാനം തകർക്കാൻ ശ്രമിക്കുകയാണെന്നായിരുന്നു കോൺഗ്രസ് നേതാവ് ബി.കെ. ഹരിപ്രസാദിന്റെ വിമർശനങ്ങളിലൊന്ന്. ഇന്ത്യൻ താലിബാനെന്നു വിശേഷിപ്പിക്കാനാകുന്ന ആർ.എസ്.എസിനെയാണ് പ്രധാനമന്ത്രി റെഡ്‌ഫോർട്ടിൽ വെച്ച് പുകഴ്ത്തിയതെന്നും അദ്ദേഹം പരിഹസിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്