ചെന്നൈ: വനിതാ മാധ്യമപ്രവർത്തകയെ തെറിവിളിച്ചതിന് തമിഴ് നടനും ബി.ജെ.പി നേതാവുമായ എസ്.വി. ശേഖറിന് ചെന്നൈ ഹൈകോടതി ഒരു മാസത്തെ ജയില്‍ ശിക്ഷയും 15000 രൂപ പിഴയും വിധിച്ചതായി റിപ്പോർട്ട്.
സോഷ്യല്‍ മീഡിയയിലാണ് ഇയാള്‍ വനിതാ മാധ്യമപ്രവർത്തകയ്ക്കെതിരെ അപകീർത്തികരവും അധിക്ഷേപകരവുമായ പരാമർശങ്ങള്‍ പോസ്റ്റ് ചെയ്തത്. 2018ല്‍ ഒരു ഔദ്യോഗിക പരിപാടിയില്‍ തമിഴ്നാട് ഗവർണർ ബൻവാരിലാല്‍ പുരോഹിത് വനിതാ മാധ്യമപ്രവർത്തകയെ കവിളില്‍ തട്ടിയതിനെ തുടർന്നുണ്ടായ വിവാദത്തിനൊടുവിലാണ് എസ്.വി ശേഖർ വിവാദ പോസ്റ്റ് ഫേസ്ബുക്കില്‍ പങ്കുവെച്ചത്.
അതേസമയം എസ്.വി ശേഖറിനെതിരായ ആരോപണങ്ങള്‍ സംശയാതീതമായി തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു. മാധ്യമപ്രവർത്തകയെ സ്പർശിച്ചതിന് ഗവർണർ ഫിനൈല്‍ ഉപയോഗിച്ച് കൈ കഴുകണം എന്നായിരുന്നു ശേഖറിന്റെ പോസ്റ്റ്.
അതേസമയം അദ്ദേഹം പോസ്റ്റ് ഡിലീറ്റ് ചെയ്തിരുന്നു. വനിതാ മാധ്യമപ്രവർത്തകയെ നിരക്ഷരർ, വിഡ്ഢികള്‍, വൃത്തികെട്ടവർ എന്നും ഇയാള്‍ വിശേഷിപ്പിച്ചിരുന്നു. തുടർന്ന് ക്ഷമാപണം നടത്തിയ എസ്.വി. ശേഖർ ഉള്ളടക്കം വായിക്കാതെയാണ് താൻ പോസ്റ്റ് ഷെയർ ചെയ്തതെന്ന് കോടതിയില്‍ പറഞ്ഞെങ്കിലും ഇയാളുടെ വാദം കോടതി തള്ളിക്കളഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ലോക്സഭയിലും നിയമസഭകളിലും 33% വനിതാ സംവരണം; ഭരണഘടനാ ഭേദഗതികൾക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
വോട്ട് ചെയ്യാൻ വന്നവരെ സ്വീകരിച്ച് സാരിയുടുത്ത റോബോട്ട്; പുതുച്ചേരി തിരഞ്ഞെടുപ്പിൽ തരംഗമായി നിലാ
അമേരിക്കയും ഫ്രാൻസും തോറ്റിടത്ത് ഇന്ത്യക്ക് വിജയം; കൽപ്പാക്കത്തെ ആണവ റിയാക്ടർ ചരിത്ര നേട്ടത്തിൽ
ഗ്യാസ് സിലിണ്ടർ ബുക്കിംഗിൽ പുതിയ നിബന്ധനകൾ: 25-45 ദിവസത്തെ ഇടവേളയും ഇ-കെവൈസിയും നിർബന്ധം,