ന്യൂഡല്‍ഹി: അനില്‍ അംബാനിയുടെ വീടുകളിലും സ്ഥാപനങ്ങളിലും സിബിഐ റെയ്ഡ്. 2000 കോടി രൂപയുടെ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കേസിലാണ് പരിശോധനയെന്ന് സിബിഐ വൃത്തങ്ങള്‍ അറിയിച്ചു. അനില്‍ അംബാനിയുടെ മുംബൈയിലെ വസതിയില്‍ അടക്കം റിലയന്‍സ് കമ്യൂണിക്കേഷനുമായി ബന്ധമുള്ള ആറിടങ്ങളിലായിരുന്നു പരിശോധന.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 2000 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയതിന് റിലയന്‍സ് കമ്യൂണിക്കേഷനെതിരെ സിബിഐ കേസ് റജിസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. ജൂലൈ 13 ന് അനില്‍ അംബാനിയെയും റിലയന്‍സ് കമ്യൂണിക്കേഷനെയും എസ്ബിഐ തട്ടിപ്പ് വിഭാഗത്തില്‍ പെടുത്തിയിരുന്നു. തുടര്‍ന്ന് ജൂണ്‍ 24 ന് റിസര്‍വ് ബാങ്കിന് റിപ്പോര്‍ട്ട് കൈമാറി. റിലയന്‍സ് കമ്യൂണിക്കേഷന്‍ വായ്പ വക മാറ്റി ചെലവഴിച്ചെന്നും റിസര്‍വ് ബാങ്കിന് നല്‍കിയ റിപ്പോര്‍ട്ടില്‍ എസ്ബിഐ പറയുന്നു. തുടര്‍ന്ന് ആര്‍ബിഐയുടെ മാര്‍ഗ നിര്‍ദേശമനുസരിച്ച് സിബിഐ കേസെടുക്കുകയായിരുന്നു.
വിവിധ ബാങ്ക് തട്ടിപ്പുകളുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അനില്‍ അംബാനിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത് ആഴ്ചകള്‍ക്കകമാണ് സിബിഐ റെയ്ഡ്. അനില്‍ അംബാനിയുമായി ബന്ധപ്പെട്ട മുപ്പതിലേറെ ഇടങ്ങളില്‍ ഇ.ഡി പരിശോധന നടത്തുകയും ചെയ്തിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്