കോഴിക്കോട്: സ്‌കൂൾ സമയ മാറ്റത്തിലും അവധിക്കാല മാറ്റത്തിലും നിർദേശങ്ങളുമായി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. ചർച്ചകൾക്ക് തുടക്കമിട്ട വിദ്യാഭ്യാസ മന്ത്രിയെ വിമർശിക്കേണ്ടതില്ലെന്നും എല്ലാ കാര്യങ്ങളും എല്ലാവരുമായി ആലോചിച്ചു നടപ്പാക്കിയാൽ വിവാദങ്ങൾ ഒഴിവാക്കാമെന്നും അദ്ദേഹം പറഞ്ഞു.
ചൂട് വർധിച്ച മെയ് മാസത്തിലും മഴ വർധിച്ച ജൂൺ മാസത്തിലുമായി സ്‌കൂൾ അവധി പുനഃക്രമീകരിക്കാവുന്നതാണ്. രാവിലെയും വൈകുന്നേരവുമായി സ്‌കൂൾ സമയം ദൈർഘിപ്പിക്കുന്നതിന് പകരം അക്കാദമിക വർഷത്തെ പരീക്ഷകൾ മൂന്നിൽ നിന്നും രണ്ടാക്കി ചുരുക്കിയാൽ കുറെയേറെ സമയം ലാഭിക്കാൻ സാധിക്കും.
വിദ്യാഭ്യാസ രംഗത്തെ പുതുമകളെ താത്പര്യത്തോടെ കാണുന്ന വ്യക്തിയാണ് മന്ത്രിയെന്നും ഞങ്ങൾ മുന്നോട്ടുവെച്ച ചില ആശയങ്ങളും ആവശ്യങ്ങളും അദ്ദേഹം പഠനം നടത്തി നടപ്പിലാക്കാമെന്നാണ് പറഞ്ഞതെന്നും ബുദ്ധിയുള്ള ആളുടെ ലക്ഷണമാണ് ആ പ്രതികരണമെന്നും കാന്തപുരം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്