ന്യൂഡെല്‍ഹി: ചൈനീസ് വിദേശകാര്യ മന്ത്രി വാംഗ് യി അടുത്തയാഴ്ച ഇന്ത്യയിലെത്തും. 18, 19 തിയതികളില്‍ ഡെല്ഹിയിലുണ്ടാവുന്ന വാംഗ് യി ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്നത്തെക്കുറിച്ചുള്ള പ്രത്യേക പ്രതിനിധി ചര്‍ച്ചകളില്‍ പങ്കെടുക്കും. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലാണ് ഇന്ത്യയുടെ പ്രത്യേക പ്രതിനിധി. അജിത് ഡോവലിന്റെ ക്ഷണപ്രകാരമാണ് ചൈനീസ് വിദേശകാര്യ മന്ത്രി ഇന്ത്യയിലെത്തുന്നതെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കറുമായും വാംഗ് യി കൂടിക്കാഴ്ച നടത്തും. നിയന്ത്രണ രേഖയില്‍ (എല്‍എസി) സംഘര്‍ഷം അവസാനിച്ച പശ്ചാത്തലത്തിലാണ് ഇത്തവണത്തെ ചര്‍ച്ച നടക്കുന്നത്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുവ യുദ്ധവും വാംഗ് യിയുടെ സന്ദര്‍ശനത്തിനിടെ ചര്‍ച്ചയായേക്കും. ട്രംപിന്റെ തീരുവ യുദ്ധം ഇരു രാജ്യങ്ങളെയും കൂടുതല്‍ അടുപ്പിച്ചിട്ടുണ്ട്.
ഷാംഗ്ഹായ് കോര്പ്പറേഷന് ഓര്ഗനൈസേഷന് (എസ്സിഒ) ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം അവസാനം ചൈന സന്ദര്‍ശിക്കാനിരിക്കുകയാണ്. 2020ല്‍ നടന്ന ഗാല്‍വാന്‍ ഏറ്റുമുട്ടലിനുശേഷം ചൈനയിലേക്കുള്ള മോദിയുടെ ആദ്യ സന്ദര്‍ശനമാവും ഇത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്